അടുത്ത സെൻസേഷണൽ ഹിറ്റടിക്കാൻ അനിരുദ്ധ് രവിചന്ദർ ! കൊരട്ടല ശിവ-എൻടിആർ ചിത്രം ‘ദേവര’യിലെ ‘ദാവൂദി’ സോങ്ങ് പുറത്ത്…

ചെന്നൈ: ഹിറ്റുകൾക്ക് പിറകെ സൂപ്പർഹിറ്റുകൾ നൽകി ലോകമെമ്പാടുമുള്ള പ്രേക്ഷകരെ കൈപ്പിടിയിൽ ഒതുക്കിയ സം​ഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ സം​ഗീതം പകർന്ന, കൊരട്ടല ശിവ-എൻടിആർ ചിത്രം ‘ദേവര’യിലെ ‘ദാവൂദി’ ഗാനം പുറത്തിറങ്ങി. മങ്കൊമ്പ് ഗോപാലകൃഷ്ണൻ വരികൾ ഒരുക്കിയ ​ഗാനം നകാഷ് അസീസ്, രമ്യ ബെഹറ എന്നിവർ ചേർന്നാണ് ആലപിച്ചത്. പ്രേക്ഷകർ ഹൃദയത്താൽ സ്വീകരിച്ച ​ഗാനമിപ്പോൾ സെൻസേഷണൽ ഹിറ്റിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ഇതുംകൂടെ ചേർത്ത് റിലീസിന് മുന്നേ തന്നെ ചിത്രത്തിലെ മൂന്ന് ​ഗാനങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യഗാനം ‘ഫിയർ സോങ്ങ്’ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയപ്പോൾ രണ്ടാമത്തെ ഗാനം ‘ചുട്ടമല്ലെ’ സോഷ്യൽ മീഡിയകളിൽ വൈാറലായിരുന്നു. രണ്ട് ഭാഗങ്ങളായ് ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായ് സെപ്റ്റംബർ 27 മുതൽ തിയറ്ററുകളിലെത്തും. യുവസുധ ആർട്ട്‌സും എൻടിആർ ആർട്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം അവതരിപ്പിക്കുന്നത് നന്ദമുരി കല്യാൺ റാം.

Read More..
അതിജീവിതകളിൽ ചിലർ ഗർഭിണികളാണെന്നും കണ്ടെത്തൽ.., നഗരത്തിൽ ഒരു മാസം 100 പോക്സോ കേസുകൾ ഉണ്ടായിരുന്നത് 13 ദിവസത്തിനുള്ളിൽ 121 എണ്ണമായി…!!

പാലു കാച്ചൽ ചടങ്ങ് നടത്താനായി പുലർച്ചെ എഴുന്നേറ്റപ്പോൾ കണ്ടത് വീടിനെ തീവിഴുങ്ങുന്നത്..!! വാതിൽ ചവിട്ടി പൊളിച്ച് വീടിനുള്ളിലെത്തി.. മൂന്നുപേർ ഗുരുതരമായി പൊള്ളലേറ്റ് കിടക്കുന്ന ദാരുണമായ കാഴ്ച..!!!

‘ഭൈര’ എന്ന വില്ലൻ കഥാപാത്രമായ് സൈഫ് അലി ഖാൻ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത് ബോളീവുഡ് താരം ജാൻവി കപൂറാണ്. ജാൻവി കപൂറിന്റെ ആദ്യ തെലുഗു ചിത്രമാണിത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരൈൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ഛായാഗ്രഹണം: രത്നവേലു ഐ എസ് സി, ചിത്രസംയോജനം: ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ: സാബു സിറിൾ, പിആർഒ: ആതിര ദിൽജിത്ത്.

pathram desk 2:
Related Post
Leave a Comment