അതിജീവിതകളിൽ ചിലർ ഗർഭിണികളാണെന്നും കണ്ടെത്തൽ.., നഗരത്തിൽ ഒരു മാസം 100 പോക്സോ കേസുകൾ ഉണ്ടായിരുന്നത് 13 ദിവസത്തിനുള്ളിൽ 121 എണ്ണമായി…!!

മുംബൈ: നഗരത്തിൽ 13 ദിവസത്തിനുള്ളിൽ 121 പോക്സോ കേസുകളാണ് റജിസ്റ്റർ ചെയ്തത്. സമീപകാലത്തു കണ്ട ഏറ്റവും വലിയ കണക്കാണിത്. ബദ്‌ലാപുരിൽ 2 നഴ്സറി വിദ്യാർഥിനികളെ ശുചീകരണത്തൊഴിലാളി പീഡിപ്പിച്ച സംഭവം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ഓഗസ്റ്റ് 20ന് പ്രദേശവാസികളുടെ നേതൃത്വത്തിൽ ട്രെയിൻ ഉൾപ്പെടെ തടഞ്ഞ് പ്രതിഷേധിച്ചത് വലിയ ചർച്ചയായി. സീനിയർ ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്നു പൊലീസുകാരെ പിന്നീടു സസ്പെൻഡ് ചെയ്തു. പിന്നാലെ പോക്സോ കേസുകളിൽ നടപടികൾ കർശനമാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. എന്നിട്ടും കുട്ടികൾക്കു നേരെയുള്ള ആക്രമണം വർധിക്കുകയാണ്. നേരത്തെ ഒരു മാസം ശരാശരി 100 പോക്സോ കേസുകൾ വരെ റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും കേസുകളുടെ എണ്ണം ഇത്രയധികം വർധിക്കുന്നത് ആദ്യമാണ്.

എല്ലാം കലങ്ങി തെളിയട്ടെ, കാർമേഘങ്ങൾ ഒഴിയട്ടെ…!! നിങ്ങളുടെ സ്നേഹമുള്ളിടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല..!! ആദ്യമായി പ്രതികരിച്ച് മഞ്ജു വാര്യർ

ജനുവരിയിൽ 93, ഫെബ്രുവരിയിൽ 83, ഏപ്രിൽ 100 എന്നിങ്ങനെയായിരുന്നു കേസുകൾ. പോക്സോ കേസിലെ അതിജീവിതകളിൽ ചിലർ ഗർഭിണികളാണെന്ന് വൈദ്യപരിശോധനയിൽ കണ്ടെത്തുന്നുണ്ടെന്നു പൊലീസ് വ്യക്തമാക്കി. മുംബൈ, താനെ, നവിമുംബൈ, മീരാഭായന്ദർ മേഖലകളിൽ നിന്നാണ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്.

ഒന്നാം ക്ലാസിലെത്തിയപ്പോൾ മുതല്‍ ലൈംഗിക പീഡനം..!! 15ാം വയസ്സിൽ പരീക്ഷ കഴിഞ്ഞു വീട്ടിലെത്തിയ ശേഷവും മകളെ പീഡിപ്പിച്ചു; പിറ്റേന്ന് ടീച്ചറോട് പറഞ്ഞതോടെ ക്രൂരപീഡന കഥ പുറത്തറിഞ്ഞു… പിതാവിന് മൂന്നു തവണ മരണം വരെ കഠിന തടവ് ശിക്ഷ

പരാതിക്കാരി സാധാരണക്കാരിയല്ല…., മറ്റൊരു മുഖം ഉണ്ട്…!! സംഭവം നടന്ന തീയതി അറിയില്ലെന്ന നടിയുടെ വാദം സംശയകരം.., സൂക്ഷമമായി മെനഞ്ഞെടുത്ത കഥയെന്നും സിദ്ദിഖ്

Child Safety Under Threat: Shocking Rise in POCSO Cases Demands Immediate Attention
Mumbai News India News POCSO Protection of Children from Sexual Offences Latest News

pathram desk 1:
Leave a Comment