അജിത് കുമാറിനെ മാറ്റില്ല…!!! നിഷ്പക്ഷ അന്വേഷണത്തെ ബാധിക്കുമെന്ന് ഡിജിപി.. എന്നിട്ടും സംരക്ഷിച്ച് പിണറായി..,

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിനെ സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാതെ അന്വേഷണം നടത്താനാണ് തീരുമാനം. എഡിജിപിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പൊലീസ് മേധാവി ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ ഉന്നതതല സംഘം അന്വേഷിക്കും.

ഷെയ്ക് ദർവേഷ് സാഹിബ് (എസ്പിസി) ജി.സ്പർജൻ കുമാർ (ഐജിപി, സൗത്ത് സോൺ & സിപി, തിരുവനന്തപുരം സിറ്റി), തോംസൺ ജോസ് (ഡിഐജി, തൃശൂർ റേഞ്ച്), എസ്. മധുസൂദനൻ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ.ഷാനവാസ് (എസ്‌പി, എസ്എസ്‌ബി ഇന്റലിജൻസ്, തിരുവനന്തപുരം) എന്നിവരടങ്ങുന്ന ഉന്നതല സംഘമാണ് അന്വേഷണം നടത്തുക. ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം അന്വേഷണം നടത്തും. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നിർദേശം.

ഡിഗ്രിക്ക് ശേഷം ബാബുരാജിന്റെ മൂന്നാറിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റ്..!! ജന്മദിനത്തിൽ പരിചയപ്പെട്ടു… കൂദാശയിൽ ചെറിയവേഷം..!! അടിമാലിയിലെ റിസോര്‍ട്ടിലും ആലുവയിലെ വീട്ടിലും വച്ച് പീഡനത്തിനിരയാക്കി…!!!

പരാതിക്കാരി സാധാരണക്കാരിയല്ല…., മറ്റൊരു മുഖം ഉണ്ട്…!! സംഭവം നടന്ന തീയതി അറിയില്ലെന്ന നടിയുടെ വാദം സംശയകരം.., സൂക്ഷമമായി മെനഞ്ഞെടുത്ത കഥയെന്നും സിദ്ദിഖ്

വൈകീട്ട് ആറുമണിയോടെ‌ മുഖ്യമന്ത്രി പിണറായി വിജയനും പൊലീസ് മേധാവി ദർവേഷ് സാഹിബും തമ്മിൽ ആരംഭിച്ച ചർച്ച മണിക്കൂറുകളാണ് നീണ്ടത്. അജിത് കുമാറിനെ ഏതുപദവിയിലേക്ക് മാറ്റാം എന്ന രീതിയിലാണ് ചർച്ച ആരംഭിച്ചതെങ്കിലും അദ്ദേഹത്തെ പദവിയിൽ നിന്നു മാറ്റാതെ അന്വേഷണം നടത്താമെന്ന നിർദേശമാണ് മുഖ്യമന്ത്രി മുന്നോട്ടുവച്ചത്. അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടാൽ പദവിയിൽനിന്ന് മാറ്റാം എന്നാണ് മുഖ്യമന്ത്രിയെടുത്ത നിലപാട്. എന്നാൽ അങ്ങനെ ചെയ്യുന്നത് നിഷ്പക്ഷ അന്വേഷണത്തെ ബാധിക്കുമെന്ന് ഡിജിപിയുടെ വിലയിരുത്തി.

എന്നാൽ അജിത് കുമാറിനെ മാറ്റിയാൽ പി.ശശിയെ മാറ്റാനുള്ള ആവശ്യമുയരും. അത് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകും എന്ന വിലയിരുത്തലിൽ നിലവിലുള്ള ചുമതലയിൽനിന്ന് മാറ്റാതെ അജിത് കുമാറിനെതിരെയുള്ള അന്വേഷണം നടത്താനാണ് ഒടുവിൽ തീരുമാനമായത്.

pathram desk 1:
Related Post
Leave a Comment