കൊച്ചി: പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനു പിന്നിലെ കാരണം വിശദീകരിക്കണമെന്ന് മുൻ എഐസിസി അംഗം സിമി റോസ് ബെൽ ജോൺ. പാർട്ടിയിൽ അന്തസ്സും ആഭിജാത്യവുമുള്ള സ്ത്രീകൾക്ക് കേരളത്തിൽ കോൺഗ്രസിൽ പ്രവർത്തിക്കാൻ പറ്റില്ല. ഹൈബിയുടെ യോഗ്യത അല്ലല്ലോ. ഈടന്റെ മകൻ ആയത് കൊണ്ടല്ലേ എംപി ആക്കിയത്. എന്ത് കൊണ്ട് പദ്മജയ്ക്ക് കൊടുത്തില്ല?. പദ്മജയെ തോല്പിച്ചതാണ്. ദീപ്തി മേരി വർഗീസിനെ പുറത്താക്കി, 3 മാസത്തിൽ അവർ തിരിച്ചെത്തി.
സിപിഐഎം ഗൂഢാലോചന എന്ന് ആരോപിക്കുകയാണ്. ഇതിന് തെളിവ് പുറത്തു വിടണം. ലതിക സുഭാഷ്, പദ്മജ എന്നിവരെ അപമാനിച്ചു വിട്ടതാണെന്നും സിമി റോസ് ബെൽ ജോൺ പറഞ്ഞു. രാഹുൽ ഗാന്ധിയെ വിമർശിച്ച മഹേഷ് എംഎൽഎയ്ക്ക് ഒന്നും സംഭവിച്ചില്ല. കാരണം അയാൾ പുരുഷനായത് കൊണ്ടാണ്. വിധവയായ തന്നെ തകർക്കാൻ ശ്രമിക്കുകയാണെന്നും സിമി റോസ് ബെൽ ജോൺ പറഞ്ഞു.
‘നാടകമേ ഉലകം’ സിനിമയുടെ ചിത്രീകരണത്തിനിടെ മുകേഷ് കയറിപ്പിടിച്ചു..!! വടക്കാഞ്ചേരി പൊലീസും കേസെടുത്തു…
വിഡി സതീശൻ വന്ന വഴി മറക്കരുത്. പഴയ സ്കൂട്ടറിൽ മണി ചെയിൻ തട്ടിപ്പ് നടത്താൻ നഗരത്തിൽ വന്ന കാലം ഉണ്ടായിരുന്നു. കോൺഗ്രസിന്റെ തുടർഭരണം നഷ്ടപ്പെടുത്തിയ ആളാണ് സതീശനെന്നും സിമി റോസ് ബെൽ ജോൺ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വിഡി സതീശനടക്കമുള്ളവർക്കെതിരെ ആരോപണമുന്നയിച്ചതിനെ തുടർന്നാണ് സിമി റോസ് ബെൽ ജോണിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. കെപിസിസി പ്രസിഡന്‍റ് അടക്കം മറ്റു നേതാക്കളുടെ പിന്തുണ ഉണ്ടായിട്ടും പാർട്ടി ഭാരവാഹിത്വത്തിലേക്ക് വരാൻ സതീശൻ അനുവദിക്കുന്നില്ല എന്ന ആരോപണമാണ് കഴിഞ്ഞ ദിവസം സിമി സ്വകാര്യ ടിവി ചാനലിലൂടെ ഉന്നയിച്ചത്.
Simi Rose Bell John wants explanation from congress
Leave a Comment