ഒടുവിൽ മോഹൻലാൽ മാധ്യമങ്ങൾക്ക് മുമ്പിലേക്ക്… വിവാദങ്ങൾ ഉയർന്നശേഷം മാധ്യമങ്ങളെ കാണുന്നത് ആദ്യം…

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ആദ്യമായി മോഹൻലാൽ മാധ്യമങ്ങളെ കാണും. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് ആയിരിക്കും മാധ്യമങ്ങളെ കാണുക. ഉച്ചയ്ക്ക് 12ന് കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷം മോഹൻലാൽ മാധ്യമങ്ങളെ കാണുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനാണ് അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ഇത് ആദ്യമായാണ് മോഹൻലാൽ മാധ്യമങ്ങളെ കാണുന്നത്. റിപ്പോർട്ട് പുറത്തുവന്നശേഷം മോഹൻലാലിന്റെ ആദ്യ പൊതുപരിപാടിയാണ് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിരവധി ആരോപണങ്ങൾ മലയാള സിനിമ നടന്മാർക്കും സംവിധായകർക്കുമെതിരേ ഉണ്ടായെങ്കിലും ഇതിനെ കുറിച്ച് പ്രതികരിക്കാൻ മമ്മൂട്ടിയോ മോഹൻലാലോ തയ്യാറാകാത്തതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.

അമ്മയുടെ പ്രിസിഡൻ്റായ മോഹൻലാൽ ആരോപണങ്ങൾക്ക് മറുപടി പറയാതെ രാജിവെച്ച് പോയതിനെതിരേ പല നടീനടന്മാർ രംഗത്തെത്തിയിരുന്നു. ‘അ‌മ്മ’യിലെ എക്സിക്യൂട്ടീവ് അംഗങ്ങളുടെ കൂട്ടരാജിക്കെതിരേ പ്രതികരിച്ച് നടി നിഖില വിമൽ. അമ്മ ഭാരവാഹികൾ ചെയ്തത് ഉചിതമായില്ലെന്നാണ് നിഖില വിമലിൻ്റെ അഭിപ്രായം. അ‌മ്മയിലെ അംഗങ്ങളായ ഞങ്ങളും സോഷ്യൽ മീഡിയ വഴിയൊക്കെയാണ് വിവരമറിഞ്ഞത്. ‘അമ്മ’ ഭാരവാഹികൾ സമൂഹത്തോട് ഉത്തരം പറയാൻ ബാധ്യസ്ഥരാണ്. അ‌ത് പറഞ്ഞതിനുശേഷമായിരുന്നു രാജിവെക്കേണ്ടിയിരുന്നതെന്നും നിഖില മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ജഡ്ജി സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയുടെ മകൾ.., തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്.., മുകേഷിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതും പ്രതിക്കനുകൂലമായി ഇടക്കാല വിധി പുറപ്പെടുവിപ്പിച്ചതും ഇതേ ജഡ്ജി..!! പരാതിയുമായി അനിൽ അക്കര

ജയസൂര്യയുടെ കൈകൾ നമുക്ക് പിടിച്ചുമാറ്റാൻ പറ്റാൻ കഴിയാത്ത രീതിയിൽ ശക്തമായിരുന്നു..!!! ബാത്ത്റൂമിലേക്കുള്ള വഴിയില്‍ വച്ച് എന്നെ കയറിപ്പിടിച്ചു..!! രമ്യ നമ്പീശനൊക്കെ ഷൂട്ടിങ്ങിനുണ്ടായിരുന്നു… കൂടുതൽ വെളിപ്പെടുത്തലുകൾ

ഒപ്പം കിടക്കാൻ ഭാര്യ സമ്മതിക്കുന്നില്ല, മറ്റൊരു മുറിയിൽ കിടക്കാൻ നിർബന്ധിക്കുന്നു..!!! ഒരുമിച്ച് കിടന്നാൽ ജീവനൊടുക്കുമെന്ന് ഭാര്യ..!! കോടതി ഇടപെട്ട് തീരുമാനത്തിലെത്തി

“താരസംഘടന പോയിട്ടില്ല, സംഘടന അവിടെ തന്നെയുണ്ട്. അതിന്റെ തലപ്പത്തിരിക്കുന്ന ആളുകൾ അവർ നേരിട്ടിട്ടുള്ള ആരോപണത്തിന്റെ ഭാഗമായി രാജി വയ്ക്കുന്നുവെന്നാണ് ഞങ്ങളും അറിഞ്ഞത്. അമ്മയിലെ അംഗങ്ങളെ അറിയിച്ചുകൊണ്ടുള്ള രാജിയല്ല ഇത്. ഞങ്ങളും മാധ്യമങ്ങളിലൂടെയാണ് ഇത് അറിഞ്ഞത്. എന്റെ അഭിപ്രായത്തിൽ അവർ കുറച്ചുകൂടി സമയമെടുത്ത് മറുപടികൾ നൽകി വേണമായിരുന്നു ഈ തീരുമാനമെടുക്കാൻ. കാരണം മാധ്യമങ്ങളുടെ അടുത്തും നമ്മളുടെ സിനിമ കാണാനെത്തുന്ന നമ്മളെ സ്നേഹിക്കുന്ന പ്രേക്ഷകരോടും മറുപടി നൽകേണ്ട ഉത്തരവാദിത്തം അവർക്കുണ്ട്. ആ ഉത്തരം നൽകിയിട്ടാണ് ഇത് ചെയ്തിരുന്നതെങ്കിൽ നന്നാകുമായിരുന്നു.

ഒരു സ്ത്രീയോടു ചെയ്ത ക്രൂരതകളാണ് സരിതയുമായുള്ള അഭിമുഖത്തിലുള്ളത്.. മുകേഷിനെ പോലുള്ളവരെ ഇടതുപക്ഷത്തിന്റെ തണലില്‍ ഇനിയും വളരാന്‍ അനുവദിക്കരുത്..!! രൂക്ഷ വിമര്‍ശനവുമായി ദീപ നിശാന്ത്…!!

അനുഭവിച്ചിട്ടുണ്ടോയെന്ന് ചോദിച്ചാല്‍, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ രൂക്ഷമായി അനുഭവിച്ചിട്ടില്ലെന്ന് അനന്യ..!! അമ്മ ഭാരവാഹിത്വത്തിൽനിന്ന് 4 പേർ രാജിവച്ചിട്ടില്ലെന്ന്… മര്യാദ പ്രകാരമാണ് ഒപ്പം നിന്നതെന്ന് വിനു മോഹൻ

സംഘടനയ്ക്ക് അകത്ത് എന്താണ് നടക്കുന്നതെന്ന് നമുക്കറിയില്ല. നമ്മളോട് ചർച്ച ചെയ്തിട്ടല്ല തീരുമാനമെടുത്തത്. അസോസിയേഷന് അകത്തുതന്നെ ചർച്ച ചെയ്ത് കൃത്യമായ തീരുമാനമെടുത്ത് പുതിയ നടപടികളെന്തെങ്കിലും എടുത്ത് ഞങ്ങളിന്നതൊക്കെ ചെയ്തിട്ടാണ് പോകുന്നത് എന്ന് പറഞ്ഞിരുന്നുവെങ്കിൽ അതിന് ഒരു അർഥമുണ്ടായേനെ. ഇതിപ്പോൾ നിങ്ങളെങ്ങോട്ട് പോയി എന്തിന് പോയി എന്ന ചോദ്യമാണ് എല്ലാവർക്കും. അതൊരു പ്രശ്നമാണ്”. – നിഖില പറയുന്നു

സമൂഹത്തിൽ നടക്കുന്ന എല്ലാ വിഷയങ്ങളിലും പ്രതികരണം അറിയിക്കണമെന്ന് നിർബന്ധമില്ലെന്നും, തനിക്കത് സാധ്യമല്ലെന്നും നിഖില വ്യക്തമാക്കി.

“സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റിട്ട് കമന്റ് ചെയ്യാനും ചാനലുകളിൽ വന്നിരുന്ന് പ്രതികരിക്കാനും എളുപ്പമാണ്, പക്ഷേ സ്വയം തിരുത്തലുകൾ നടത്തിയ ശേഷം സംസാരിക്കാനേ എനിക്ക് സാധിക്കൂ. എല്ലാ കാര്യങ്ങളിലും പ്രതികരണം നടത്താൻ എനിക്ക് സാധിക്കില്ല. എനിക്കറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. എന്തെങ്കിലും നമുക്ക് അറിയാവുന്ന കാര്യമാണെങ്കിലേ ഞാനതിനെപ്പറ്റി സംസാരിക്കൂ. അല്ലെങ്കിൽ മറ്റുള്ളവർ പറയുന്നത് കേട്ടിരിക്കും. അതിനർഥം എനിക്ക് അഭിപ്രായമില്ലെന്നല്ല. ആ സമയത്ത് അതിന് മറുപടി നൽകണമെന്ന് എനിക്ക് തോന്നാറില്ല. എന്നെ അഭിപ്രായം പറയുന്ന ആളായി കാണുന്നത് മാധ്യമങ്ങളാണ്. ഞാനങ്ങനെ ഒരാളല്ല”. നിഖില വ്യക്തമാക്കി.

ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാൻ 60 ദിവസം…!! നിങ്ങളില്‍ ഒരു വിറയല്‍ ഉണ്ടാക്കും..!!! മലയാളത്തിലെ ഏറ്റവും വലിയ ആക്ഷൻ സിനിമ ‘മാർക്കോ’ വരുന്നു…

മുതിര്‍ന്ന നടന്മാരായ മമ്മൂട്ടിയുടെയും, മോഹന്‍ ലാലിന്‍റെയും മൗനം അമ്പരിപ്പിക്കുന്നുവെന്നും പരാജയമായതുകൊണ്ടാണ് അമ്മ ഭരണസമിതിക്ക് രാജി വയ്ക്കേണ്ടി വന്നതെന്നും വൈശാലി സിനിമയിലെ നായിക സുപര്‍ണ്ണ തുറന്നടിച്ചു. എല്ലാവരെയും ഉള്‍ക്കൊണ്ടുവേണം അമ്മയുടെ പുതിയ ഭരണ സമിതി മുന്‍പോട്ട് പോകാന്‍. സ്ത്രീകളും ഭരണസാരഥ്യത്തിലുണ്ടാകണം. കേരളത്തിലെ സംഭവങ്ങള്‍ ഭാഷാ ഭേദമില്ലാതെ ചലച്ചിത്ര മേഖലയുടെ നവീകരണത്തിനടയാക്കട്ടെയെന്നും സുപര്‍ണ പറഞ്ഞു.

pathram desk 1:
Leave a Comment