ഇനിയും ആക്രമണം വരും.., നമ്മൾ ഒഴിയുന്നതാണ് നല്ലത്..!!! പുതിയ തലമുറ വരട്ടെയെന്നും മോഹൻ‌ലാൽ..!!! ആരോപണങ്ങൾക്കെതിരെ പോരാടണമെന്ന് ചിലർ.., ഫൈറ്റ് ചെയ്യാൻ രാഷ്ട്രീയമല്ലെന്ന് ലാൽ

കൊച്ചി: ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു താരസംഘടനയായ അമ്മയിലെ ഭാരവാഹികൾ കൂട്ടരാജിവച്ചത്. അതേസമയം കൂട്ടരാജിയ്ക്കു പിന്നിലെ വിശദാംശങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. രാജി തീരുമാനത്തിനുള്ള ചർച്ചകൾ നടന്നത് വാട്സാപ്പ് ഗ്രൂപ്പിലാണെന്നാണ് വിവരം. മമ്മൂട്ടിയുമായി സംസാരിച്ച ശേഷമാണ് മോഹൻലാൽ വാട്സാപ്പിൽ അംഗങ്ങളുമായി സംസാരിച്ചത്. ഇനിയും ആക്രമണം വരും. നമ്മൾ ഒഴിയുന്നതാണ് നല്ലതെന്ന് മോഹൻ‌ലാൽ വാട്സാപ്പിൽ പറഞ്ഞു. പുതിയ തലമുറ വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആരോപണങ്ങൾക്കെതിരെ പോരാടണമെന്നായിരുന്നു ചില അംഗങ്ങളുടെ അഭിപ്രായം. ഫൈറ്റ് ചെയ്യാൻ രാഷ്ട്രീയമല്ലെന്നും ഈ ഘട്ടത്തിൽ മറ്റു ചർച്ചകളിലേക്ക് പോകേണ്ട എന്നുമായിരുന്നു മോഹൻലാലിന്റെ മറുപടി.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ അംഗങ്ങള്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും കൂട്ടത്തോടെ സന്ദേശം അയച്ചിരുന്നു. നേതൃത്വത്തോടുള്ള എതിർപ്പ് സംഘടനയെ തന്നെ പിളർത്തിയേക്കും എന്ന സ്ഥിതിയിലാണ് രാജിയാണ് ഉചിതം എന്ന തീരുമാനത്തിലേക്ക് താരങ്ങൾ എത്തിച്ചേർന്നത്.

അനുഭവിച്ചിട്ടുണ്ടോയെന്ന് ചോദിച്ചാല്‍, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ രൂക്ഷമായി അനുഭവിച്ചിട്ടില്ലെന്ന് അനന്യ..!! അമ്മ ഭാരവാഹിത്വത്തിൽനിന്ന് 4 പേർ രാജിവച്ചിട്ടില്ലെന്ന്… മര്യാദ പ്രകാരമാണ് ഒപ്പം നിന്നതെന്ന് വിനു മോഹൻ

സ്ത്രീകൾ എല്ലാം കിടന്നു കൊടുത്തിട്ടാണ് സിനിമയിൽ നിലനിൽക്കുന്നതെന്ന് കേട്ടപ്പോ വേദനിച്ചു: നടി കൃഷ്ണപ്രഭ, സിനിമയിൽ നല്ല കരിയർ ഉണ്ടാക്കിയ നടിമാരെ പോലും മോശമായി ചിത്രീകരിക്കുന്ന പ്രവണത

നിലവിലുള്ള ഭരണസമിതി അടുത്ത രണ്ടു മാസം അഡ്ഹോക് ആയി പ്രവർ‍ത്തിക്കും. അംഗങ്ങൾക്ക് പദവിയുണ്ടാകില്ല. അമ്മ തുടർന്നു വരുന്ന കൈനീട്ടം, ചികിത്സാസഹായം തുടങ്ങിയവ ഈ സമിതിയുടെ നേതൃത്വത്തിലാവും വിതരണം ചെയ്യുക. രണ്ടു മാസത്തിനു ശേഷമാകും തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുക.

സർക്കാരിനെ വെട്ടിലാക്കി സിപിഐ..!!! മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണം.., സർക്കാർ ഇതിന് മുൻകൈ എടുക്കണം,,!!! സ്വയം മാറി നിന്നില്ലെങ്കിൽ മാറ്റി നിർത്തി അന്വേഷിക്കണം…

‘അമ്മ’യെ നശിപ്പിക്കാനായിട്ട് കുറേ ആളുകൾ കുറേ നാളുകളായി ആഗ്രഹിച്ചിരുന്നു… അവർ സന്തോഷിക്കുന്ന ദിവസമാണ് ഇന്ന്..; മൂന്നു പേരിൽ നിന്നായി ഒന്നരലക്ഷം രൂപ വാങ്ങിച്ച് തുടങ്ങിയ പ്രസ്ഥാനമാണ് ‘അമ്മ’ ..!! മന്ത്രി ഗണേഷ് കുമാർ

അതേസമയം താര സംഘടനയായ അമ്മയിലെ ഭാരവാഹികളുടെ കൂട്ടരാജിയ്ക്ക് പിന്നാലെ പുതുവിപ്ലവത്തിന് ആഹ്വാനം ചെയ്ത് ഫേസ്ബുക്ക് കുറിപ്പുമായി ഡബ്ല്യുസിസി രംഗത്തെത്തി. മാറ്റങ്ങള്‍ക്കായി ഒന്നിച്ചുനില്‍ക്കാമെന്ന് സൂചിപ്പിച്ചാണ് പോസ്റ്റ്. തങ്ങള്‍ ഊന്നല്‍ നല്‍കുന്ന ലക്ഷ്യങ്ങള്‍ ഒന്നൊന്നായി പോസ്റ്റില്‍ ഡബ്ല്യുസിസി സൂചിപ്പിക്കുന്നു. പുനരാലോചിക്കാം, പുനര്‍നിര്‍മിക്കാം, മാറ്റങ്ങള്‍ക്കായി ഒരുമിച്ച് നില്‍ക്കാം, നമ്മുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാമെന്ന് ഡബ്ല്യുസിസി പറയുന്നു. നീതിയുടേയും ആത്മാഭിമാനത്തിന്റേയും ഭാവി രൂപപ്പെടുത്തുക എന്നത് നമ്മുടെ കടമയാണെന്നതും തങ്ങളുടെ പ്രവര്‍ത്തന പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ടെന്നും ഡബ്ല്യുസിസി വ്യക്തമാക്കുന്നു.

അമ്മയില്‍ തലമുറ മാറ്റവും കൂടുതല്‍ വനിതാ പ്രാതിനിധ്യവും വേണമെന്ന് ആവശ്യമുയരുന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യുസിസിയുടെ കുറിപ്പ് പുറത്തുവന്നിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഡബ്ല്യുസിസിയുടെ നിരന്തര പോരാട്ടങ്ങളുടെ ഫലമായി വന്ന ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നാലര വര്‍ഷത്തിനിപ്പുറം പുറത്തുവന്നതിന് ശേഷമാണ് അമ്മയിലെ കൂട്ടരാജി. റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം സ്ത്രീകള്‍ തങ്ങള്‍ക്ക് സിനിമാ മേഖലയില്‍ നിന്നുള്ളവരില്‍ നിന്നുണ്ടായ മോശം അനുഭവങ്ങളും ലൈംഗിക ചൂഷണങ്ങളും തുറന്നുപറഞ്ഞതോടെ താരസംഘടന പ്രതിരോധത്തിലാകുകയായിരുന്നു.

This is not politics to fight Mohanlal says on WhatsApp that it’s better to quit
Association of Malayalam Movie Artists (AMMA) Mohanlal Hema Commission report Me Too in Malayalam Film Kerala News

pathram desk 1:
Related Post
Leave a Comment