കൊച്ചി: ആരോപണവിധേയനായ മുകേഷിനെ പിന്തുണച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. മുകേഷിന്റെ കാര്യത്തിൽ കോടതി എന്തെങ്കിലും പറഞ്ഞോയെന്ന് സുരേഷ് ഗോപി ചോദിച്ചു. മുകേഷിനെതിരെ ഉള്ളത് ആരോപണങ്ങൾ മാത്രമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. അമ്മ ഓഫീസിൽ നിന്ന് ഇറങ്ങി വരുമ്പോൾ ആണ് തന്നോട് ഇക്കാര്യങ്ങൾ ചോദിക്കേണ്ടതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി പറഞ്ഞു. മാധ്യമങ്ങൾക്കുള്ള തീറ്റ മാത്രമാണ് ഇപ്പോഴത്തെ റിപ്പോർട്ടെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി. വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് ഇപ്പോൾ. വിഷയം കോടതിയിലുള്ള കാര്യമാണ്, കോടതിയിൽ അത് തീരുമാനമെടുക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത് അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
ഒരു സമൂഹത്തിൻറെ മാനസികാവസ്ഥയെ വഴിതിരിച്ചുവിടുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. പരാതി ആരോപണത്തിന്റെ രൂപത്തിലാണ് നിക്കുന്നത്. വിഷയങ്ങളിൽ എന്ത് വേണമെന്ന് കോടതി തീരുമാനിക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. കോടതി തീരുമാനമെടുക്കട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ലൈംഗിക ആരോപണ വെളിപ്പെടുത്തലിൽ എം മുകേഷ് എംഎൽഎ സ്ഥാനം ഒഴിയേണ്ടെന്ന് സിപിഐഎം വിലയിരുത്തിയതായും റിപ്പോർട്ട് ഉണ്ട്. സിനിമ നയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷ് ഒഴിഞ്ഞേക്കുമെന്ന് സൂചനയുണ്ടെങ്കിലും എന്നാൽ എംഎൽഎ സ്ഥാനത്ത് നിന്ന് രാജി വെക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ല. വിവാദം സിപിഐഎം ചർച്ച ചെയ്യുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.
സിപിഐഎം അവൈലബിൾ സെക്രട്ടറിയേറ്റ് ചേരും. ഇന്നത്തെ അവൈലബിൾ സെക്രട്ടറിയേറ്റ് യോഗത്തിൽ വെളിപ്പെടുത്താൽ വിവാദങ്ങൾ ചർച്ചയാകും. നടൻ മുകേഷ് ശാരീരികമായി ഉപദ്രവിച്ചുവെന്ന പരാതി നടി മീനു മുനീർ ഉന്നയിച്ചിരുന്നു. മുകേഷിനെതിരെ നേരത്തെ കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫും ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു.
മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം നടത്തിയിരുന്നു. സിനിമാ നയ രൂപീകരണ സമിതിയിൽ ആദ്യം മുതൽ തന്നെ മുകേഷ് കമ്മിറ്റിയിൽ അംഗമായിരുന്നു. രണ്ടിലധികം ആരോപണങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ സമിതിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യം ശക്തമായിരുന്നു. യൂത്ത് കോൺഗ്രസും യുവമോർച്ചയുമടക്കമുള്ള സംഘടനകൾ വലിയ തോതിൽ പ്രതിഷേധവുമായി മുന്നോട്ട് വരുന്ന സാഹചര്യത്തിൽ സിപിഐഎം കടുത്ത സമ്മർദ്ദത്തിലാണ്.
CPIM assesses that M Mukesh should not resign MLA
Suresh Gopi with support for Mukesh
Leave a Comment