മൊഴി നൽകാനെത്തിയ നടൻമാരിലൊരാൾ ചോദ്യങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞു..!! സ്ത്രീകൾക്കു സുരക്ഷിത സാഹചര്യം ഒരുക്കുന്ന ചലച്ചിത്ര പ്രവർത്തകരുമുണ്ട്..!!

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങൾ കൊഴുക്കുകയാണ്. മലയാള സിനിമാരംഗത്തെ സ്ത്രീകൾക്കു സുരക്ഷിതമായി ജോലി ചെയ്യാൻ സാഹചര്യം ഒരുക്കുന്ന ചലച്ചിത്രപ്രവർത്തകരെക്കുറിച്ചും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശമുണ്ട്. കമ്മിറ്റി മുൻപാകെ മൊഴി നൽകിയ ഒന്നിലേറെപ്പേർ ഇത്തരത്തിൽ മാതൃകാപരമായ സാഹചര്യം സെറ്റുകളിൽ ഒരുക്കുന്ന സംവിധായകന്റെയും സിനിമാറ്റോഗ്രഫറുടെയും പേരു പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. ചലച്ചിത്രരംഗത്തിന് അഭിമാനകരമായ ഇത്തരം വിവരങ്ങളും പുറത്തുവന്നിട്ടില്ല.

ഇവരെക്കാൾ സമൂഹം ബഹുമാനിക്കുന്ന വ്യക്തികളെക്കുറിച്ച് ഹേമ കമ്മിറ്റിക്കു ഗുരുതരസ്വഭാവമുള്ള മൊഴികളാണു ലഭിച്ചിരിക്കുന്നത്. മൊഴി നൽകാനെത്തിയ നടൻമാരിലൊരാൾ കമ്മിറ്റിയുടെ ചോദ്യങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞെന്ന വിവരവും പുറത്തുവരുന്നുണ്ട്.

രഞ്ജിത്തിന് സർക്കാരിൻ്റെ സംരക്ഷണം…!! ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണ്.. ആരോപണത്തിൻ്റെ പേരിൽ കേസെടുക്കില്ല… ഒരാൾ ആകാശത്ത് നിന്ന് ഒരു കാര്യം പറഞ്ഞാൽ കേസെടുക്കാൻ പറ്റില്ലെന്ന് മന്ത്രി

ആദ്യ അവസരത്തിൽ പോലും കിടക്ക പങ്കിടേണ്ടിവരും…!!! പരസ്യമായി ആവശ്യപ്പെടുന്ന നടന്മാർ…!! പ്രശസ്തരിൽനിന്നു പോലും ലൈംഗിക ചൂഷണം

രഹസ്യമായി റെക്കോർഡ് ചെയ്ത വീഡിയോകളും വാട്ട്സാപ്പ് ചാറ്റുകളും…!!! പുറത്തുവരാതെ സൂക്ഷിച്ചതിൽ ഉന്നതരുടെ തനിനിറം വെളിപ്പെടുത്തുന്ന ക്ലൈമാക്സിനെ വെല്ലുന്ന ദൃശ്യങ്ങൾ…!!

ഹേമ കമ്മിറ്റി റിപ്പോർട്ട് മുദ്രവച്ച കവറിൽ കൈമാറണമെന്ന ഹൈക്കോടതി നിർദേശം സ്വാഗതാർഹമാണെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. 2022 മുതൽ തൊഴിലിടങ്ങളിൽ ഇന്റേണൽ കംപ്ലെയ്ന്റ്സ് കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. ഒരു ലക്ഷം രൂപയിലേറെ പ്രതിഫലം വാങ്ങുന്ന നടീനടൻമാരുമായി കരാറിലേർപ്പെടുന്നുണ്ടെന്നും അസോസിയേഷൻ പ്രസിഡന്റ് ആന്റോ ജോസഫ്, സെക്രട്ടറി ബി.രാഗേഷ് എന്നിവർ പറഞ്ഞു.

Hema Committee Report Recognizes Positive Strides in Malayalam Film Industry
Hema Commission report Malayalam Film Ernakulam News Kerala News

pathram desk 1:
Related Post
Leave a Comment