പലിശ ഇളവും അവധി നീട്ടികൊടുക്കലും വേണ്ട…, വായ്പകൾ എഴുതി തള്ളണം; കേരള ഗ്രാമീൺ ബാങ്ക് ഇഎംഐ പിടിച്ചത് ശരിയല്ല..!! തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി..!!!

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാട് മുണ്ടക്കൈ-ചൂരല്‍മല മേഖലയിലെ ജനങ്ങൾക്ക് കൈത്താങ്ങാകണമെന്ന് ബാങ്കുകളോട് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പലിശ ഇളവോ അവധി നീട്ടിക്കൊടുക്കലോ മതിയാവില്ലെന്നും, ദുരന്ത സമയത്ത് യാന്ത്രികമായി പെരുമാറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്നും ബാങ്കുകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദുരിതബാധിതരുടെ വായ്പാ തിരിച്ചടവില്‍ ഇളവുകള്‍ തീരുമാനിക്കാന്‍ ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഡാം പൊട്ടിയാല്‍ കോടതി ഉത്തരം പറയുമോ? നമുക്കിനി കണ്ണീരില്‍ മുങ്ങിത്താഴാന്‍ ആവില്ല; സുരേഷ് ഗോപി

കേരള സഹകരണബാങ്കിന്റെ മാതൃകാപരമായ നിലപാട് മറ്റു ബാങ്കുകളും പിന്തുടരണം. ദുരിതബാധിതര്‍ക്ക് നല്‍കിയ ആശ്വാസ ധനത്തില്‍നിന്ന് ചൂരല്‍മലയിലെ ഗ്രാമീണ്‍ ബാങ്ക് വായ്പയുടെ ഇഎംഐ പിടിച്ചത് ശരിയല്ല. ദുരന്തസമയത്ത് യാന്ത്രികമായി പെരുമാറരുത്. പ്രദേശത്തെ ജനങ്ങളുടെ വായ്പയാകെ എഴുതിത്തള്ളുക എന്നതാണ് ചെയ്യാന്‍ കഴിയുന്ന കാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമിതിയിലെ ഒരു ബാങ്കിനും താങ്ങാനാവാത്ത കാര്യമല്ല ഇത്.

റൺവേയിലേറി കേരളത്തിൻ്റെ വിമാനക്കമ്പനി..!!! അൽ ഹിന്ദ് എയറിന് പ്രവർത്തനാനുമതി ; തുടക്കത്തിൽ കൊച്ചി-ബെംഗളൂരു, തിരുവനന്തപുരം-ചെന്നൈ സർവീസുകൾ..,

മൊഴികളും ആളുകളെ ബാധിക്കുന്ന വിവരങ്ങളും പുറത്തറിയില്ല..!!! ഹേമ കമ്മിഷൻ റിപ്പോർട്ട്: 233 പേജുകൾ ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറത്തുവിടും;

ആകെ ഇടപാടിന്റെ ചെറിയ തുക മാത്രമേ വരുന്നുള്ളൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുഴുവന്‍ അംഗങ്ങളും മരിച്ച കുടുംബങ്ങളുടെ വായ്പകളും കുട്ടിക ള്‍മാത്രം ശേഷിക്കുന്ന കുടുംബങ്ങളുടെ വായ്പകളും എഴുതിത്തള്ളാന്‍ ബാങ്കുകള്‍ തയാറാകുമെന്നാണ് സൂചന. ശേഷിക്കുന്ന വായ്പകളുടെ കാര്യത്തിലാണ് ആശങ്ക.

ഡാം പൊട്ടിയാല്‍ കോടതി ഉത്തരം പറയുമോ? നമുക്കിനി കണ്ണീരില്‍ മുങ്ങിത്താഴാന്‍ ആവില്ല; സുരേഷ് ഗോപി

pathram desk 1:
Related Post
Leave a Comment