ഗുഡ് മോണിംഗ് പറയരുത്…,!! പകരം ജയ് ഹിന്ദ് മതി..!! സ്കൂളുകളിൽ കർശനമായി നടപ്പിലാക്കാൻ നിർദേശം നൽകി ഹരിയാന വിദ്യാഭ്യാസ വകുപ്പ്

ന്യൂഡൽഹി: എല്ലാ ദിവസവും രാവിലെ ‘ഗുഡ് മോണിങ്’ ആശംസിക്കുന്നത് ഒഴിവാക്കാൻ ഹരിയാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. സ്കൂളുകളിൽ ഇനി ഗുഡ് മോണിങ്ങിനു പകരം ജയ് ഹിന്ദ് എന്ന് ആശംസിച്ചാൽ മതിയെന്നാണ് ഹരിയാന ഡയറക്ടറേറ്റ് ഓഫ് സ്കൂൾ എജ്യുക്കേഷൻ നിർദേശം നൽകിയത്.

കുട്ടികൾക്കിടയിൽ ദേശസ്നേഹവും രാജ്യത്തെക്കുറിച്ചുള്ള അഭിമാനവും വളർത്തുകയാണ് ലക്ഷ്യമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫിസർമാർ, പ്രിൻസിപ്പൽമാർ ഹെഡ് മാസ്റ്റർമാർ എന്നിവർക്ക് അയച്ച മാർഗ നിർദേശത്തിൽ പറയുന്നു. സ്വാതന്ത്ര്യ ദിനത്തിൽ ദേശീയപതാക ഉയർത്തുന്നതിനു മുൻപ് ജയ് ഹിന്ദ് എന്നാണ് ഉപയോഗിക്കേണ്ടതെന്നും നിർദേശത്തിൽ പറയുന്നു.

ബ്രിട്ടിഷ് ഭരണത്തിനെതിരെ പോരാടിയ നേതാജി സുഭാഷ് ചന്ദ്രബോസാണ് ജയ് ഹിന്ദ് എന്ന വാക്ക് കൊണ്ടുവന്നത്. പിന്നീട് ഇതു രാജ്യത്തെ സായുധസേനകൾ ഉപയോഗിക്കാൻ തുടങ്ങി.

ഓടി രക്ഷപെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാജിവച്ചു..!! പിന്നാലെ ബംഗ്ലദേശ് സെൻട്രൽ ബാങ്ക് ഗവർണറും; 5 ജഡ്ജിമാർകൂടി രാജിവയ്ക്കും

സ്നേഹത്തലോടൽ..!! ദുരന്തബാധിതരെ ചേർത്തുപിടിച്ച് മോദി..!! ഇവിടെ നിരവധി വീടുകൾ ഉണ്ടായിരുന്നു.., ഇപ്പോൾ കല്ലുകൾമാത്രം..!!! തകർന്ന റോഡിലൂടെ നടന്നുകണ്ട് പ്രധാനമന്ത്രി

അടുത്ത ‘പണി’ വരുന്നുണ്ട്…!! വൈദ്യുതി നിരക്ക് രാത്രി കൂടും,​ പകൽ കുറയും..!!!!

തമിഴ്നാട് തീരുമാനിക്കും; മുല്ലപ്പെരിയാറിൻ്റെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

pathram desk 1:
Related Post
Leave a Comment