അടുത്ത ‘പണി’ വരുന്നുണ്ട്…!! വൈദ്യുതി നിരക്ക് രാത്രി കൂടും,​ പകൽ കുറയും..!!!!

കൊച്ചി: വൈദ്യുതി ബിൽ വർദ്ധിച്ചതിനാൽ ഇപ്പോൾതന്നെ നട്ടംതിരിയുന്ന സാധാരണക്കാരാണ് കേരളത്തിലുള്ളത്. എന്നാൽ പകൽ സമയത്തെ വൈദ്യുതി ഉപയോഗത്തിനു നിരക്കു കുറയ്ക്കാനും രാത്രിയിൽ നിരക്ക് കൂട്ടാനും കെഎസ്ഇബി തയ്യാറെടുക്കുന്നു എന്ന പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നു. നിരക്ക് പരിഷ്കരണത്തിനായി ഓഗസ്റ്റിൽ നൽകുന്ന ശുപാർശയിൽ ഈ നിർദേശവും ഉൾപ്പെടുത്തുമെന്നാണു വിവരം. വിവിധ സമയക്രമമനുസരിച്ചു വൈദ്യുതി ഉപയോഗിക്കുന്നതിനു പ്രത്യേക താരിഫ് ഉള്ള (ടൈം ഓഫ് ദ് ഡേ അഥവാ ടിഒഡി) സമ്പ്രദായമാണ് വരാൻ പോകുന്നത്.

യോഗത്തിൽ ഒന്ന് പറയുന്നു; നടപ്പിലാക്കുന്നത് മറ്റൊന്ന്; ഏകോപനമില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ്; അർജുന്റെ കുടുംബത്തെ അവിടെ എത്തിക്കണമെന്നും മന്ത്രി

പകൽ സൗരോ‍ർജ ഉൽപാദനം വർധിക്കുന്ന സാഹചര്യം പരിഗണിച്ചാണു നിരക്കു കുറയ്ക്കാൻ ആലോചിക്കുന്നത്. രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള ഓഫ് പീക്ക് സമയത്തെ വൈദ്യുതി നിരക്കു വർധിപ്പിക്കും. ഈ സമയം ഇലക്ട്രിക് വാഹന ചാർജിങ് വർധിച്ചതോടെ വൈദ്യുതി ഉപയോഗം കൂടിയ സാഹചര്യം പരിഗണിച്ചാണു നിരക്കുവർധന. ഈ പ്രതിസന്ധി ഒഴിവാക്കാൻ സർക്കാർ ഓഫിസുകളിൽ ഇലക്ട്രിക് വാഹന ചാർജിങ് സൗകര്യം ഏർപ്പെടുത്താൻ കെഎസ്ഇബി ശുപാർശ ചെയ്യും. സ്വകാര്യ സ്ഥാപനങ്ങളിലും ഈ സൗകര്യം ഏർപ്പെടുത്താൻ ശുപാർശയുണ്ട്.

ടി.ഒ.ഡി വരുന്നതോടെ ഗാർഹിക ഉപയോക്താക്കൾക്കും വ്യാവസായിക ഉപയോക്താക്കൾക്കും നിരക്കു കുറയാൻ സാധ്യത ഉണ്ട്. മാസത്തിൽ 250 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവരെയാണ് നിലവിൽ ടിഒഡി താരിഫിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് 200 യൂണിറ്റായി കുറയ്ക്കാനും ആലോചനയുണ്ട്. വ്യവസായ കമ്പനികൾക്കും മിക്ക ഗാർഹിക ഉപയോക്താക്കൾക്കും മാസം 200 യൂണിറ്റിൽ കൂടുതലായിരിക്കും ബിൽ വരുന്നത്. അങ്ങനെയെങ്കിൽ പുതിയ സിസ്റ്റംകൊണ്ട് ഇവർക്ക് നേട്ടമുണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

ആപത്തിൽ നിന്ന് രക്ഷിക്കാൻ അവരെത്തി..!!! ആരാണ് ‘ഈശ്വർ മാൽപെ’ സംഘം?​ അർജുനെ കണ്ടെത്തുന്ന എട്ടംഗ സംഘത്തെ കുറിച്ച്…

അതിനിടെ കേരളത്തിലെ ആദ്യ ആണവ വൈദ്യുതനിലയം സ്ഥാപിക്കാൻ കെഎസ്ഇബിയും ഊർജവകുപ്പും ശ്രമം തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. ന്യൂക്ലിയർ പവർ കോർപറേഷനുമായി കെഎസ്ഇബി ചെയർമാനും സംഘവും കഴിഞ്ഞ 15നു മുംബൈയിൽ ആദ്യഘട്ട ചർച്ചകൾ നടത്തിയിരുന്നു.

220 മെഗാവാട്ടിന്റെ 2 പദ്ധതികളിലായി 440 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണു ലക്ഷ്യം. രണ്ടു പദ്ധതിയും ഒരിടത്തു സ്ഥാപിക്കാം. അതിരപ്പിള്ളി, ചീമേനി ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് കെഎസ്ഇബിയുടെ പരിഗണനയിലുള്ളതെന്നു ചെയർമാൻ ബിജു പ്രഭാകർ പറഞ്ഞു. 7000 കോടി രൂപയാണു ചെലവു കണക്കാക്കുന്നത്. പദ്ധതിയുടെ 60% തുക കേന്ദ്രം ഗ്രാന്റായി നൽകണമെന്ന ആവശ്യം ചർച്ചയിൽ കെഎസ്ഇബി മുന്നോട്ടുവച്ചു. ബിജു പ്രഭാകറും 2 ഡയറക്ടർമാരുമാണു മുംബൈയിൽ ആദ്യഘട്ട ചർച്ച നടത്തിയത്.

അർജുൻ ലോറിയി‍‍ൽ ഉണ്ടെന്ന് ഉറപ്പില്ല..!!,​ കുറച്ച് നേരം ലോറി ഒഴുകിയ ശേഷം തടികൾ വേർപെട്ടു; പിന്നെ അടിത്തട്ടിലേക്ക് പോയി; രാത്രിയും പരിശോധന നടത്തും… അർജുൻ അവിടെ ഉണ്ടെങ്കിൽ…

pathram desk 1:
Related Post
Leave a Comment