കോഴിക്കോട്ട് ലുലുമാൾ ഓണത്തിന് മുൻപ് പ്രവർത്തനമാരംഭിക്കും; കോട്ടയം, പെരിന്തൽമണ്ണ, തിരൂർ മിനി ഷോപ്പിങ് മാളുകളും വൈകാതെ വരും

കോഴിക്കോട്: ലുലു ഗ്രൂപ്പിന്റെ കോഴിക്കോട്ടെ ഷോപ്പിങ് മാൾ സെപ്റ്റംബർ ആദ്യവാരം പ്രവർത്തനമാരംഭിക്കും. കേരളത്തിലെ നാലാമത്തെ ലുലുമാൾ ആണ് കോഴിക്കോട് മാങ്കാവിൽ ആരംഭിക്കുന്നത്. സംസ്ഥാനത്ത് നിലവിൽ കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലാണ് ലുലുമാളുകൾ ഉള്ളത്. തൃശൂർ തൃപ്രയാറിൽ വൈ മാളും പ്രവർത്തിക്കുന്നുണ്ട്. പാലക്കാടിന് സമാനമായ മിനി ഷോപ്പിങ് മാളായിരിക്കും കോഴിക്കോട്ടേത്.

കോട്ടയം, പെരിന്തൽമണ്ണ, തിരൂർ എന്നിവിടങ്ങളിലും ലുലുവിന്റെ മിനി ഷോപ്പിങ് മാൾ വൈകാതെ ആരംഭിക്കും. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്റ്റ്, ലുലു ഫാഷൻ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യമുള്ളവയാണ് മിനി മാളുകൾ. കൊച്ചി കുണ്ടന്നൂരിലെ ഫോറം മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചിരുന്നു. തൃശൂർ ഹൈലൈറ്റ് മാളിലും ഹൈപ്പർമാർക്കറ്റ് സ്ഥാപിക്കാൻ ലുലു സജ്ജമായി കഴിഞ്ഞു.

ഹിന്ദുക്കൾ അല്ലാത്തവരെ ദേവസ്വം ബോർഡിൽ ഉൾപ്പെടുത്തുമോ എന്ന് കെ.സി. വേണുഗോപാൽ; ഐക്യം തകർക്കുന്ന ബില്ലെന്ന് സിപിഎം; ഒരു മതവിഭാ​ഗത്തിന്റെ സ്വാതന്ത്ര്യത്തെ മാത്രം എതിർക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി; വഖഫ് ഭേദ​ഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു

ഉരുക്ക് വനിതയെ വിറപ്പിച്ച നാഹിദ് ഇസ്‌ലാം ആരാണ്..? സുരക്ഷാ ഉദ്യോഗസ്ഥർ തല്ലിച്ചതച്ചു പാലത്തിനടിയിൽ ഉപേക്ഷിച്ചു; കണ്ടത് രണ്ട് ദിവസം കഴിഞ്ഞ്…

കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുമായി എയർ ഇന്ത്യ എക്സ്പ്രസ്; 1947 രൂപയ്ക്ക് ആഭ്യന്തര, അന്തർദേശീയ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

കോഴിക്കോടിന് ശേഷം ഈ വർഷമോ അടുത്തവർഷം ആദ്യമോ കോട്ടയം മാൾ തുറക്കും; പിന്നാലെ തിരൂർ, പെരിന്തൽമണ്ണ മാളുകളും. കോഴിക്കോട് ലുലുമാളിൽ ബ്രാൻഡുകളെല്ലാം എത്തിക്കഴിഞ്ഞു. ഹൈപ്പർമാർക്കറ്റ്, വിനോദം, വസ്ത്രം, ഇലക്ട്രോണിക്സ്, ഫുഡ് കോർട്ട്, ഫാഷൻ, ജ്വല്ലറി, ഹെൽത്ത് ആൻഡ് വെൽനെസ്, സ്പോർട്സ് തുടങ്ങിയ മേഖലകളിലെ മുൻനിര ബ്രാൻഡുകളുടെ സാന്നിധ്യം കോഴിക്കോട് മാളിലുമുണ്ടാകും.

3.5 ലക്ഷം ചതുരശ്ര അടിയിൽ ഷോപ്പിങ്ങിനായി മൂന്ന് നിലകളിലാണ് കോഴിക്കോടുണ്ടാകുക. ഇതിൽ 1.5 ലക്ഷം ചതുരശ്ര അടിയിൽ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കും. 16 വേറിട്ട ബ്രാൻഡുകളും പാൻ ഏഷ്യൻ റസ്റ്ററന്റുമായി 400 സീറ്റുകളുള്ള ഫുഡ്കോർട്ടും ആകർഷണമായിരിക്കും. കുട്ടികൾക്കായി ആകർഷക വിനോദ കേന്ദ്രവുമുണ്ടാകും.

കേരളത്തിന് പുറമേ ബംഗളൂരു, ലക്നൗ, ഹൈദരാബാദ്, കോയമ്പത്തൂർ എന്നിവിടങ്ങളിലും ഇന്ത്യയിൽ ലുലുമാളുകൾ പ്രവർത്തിക്കുന്നുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ത്യയിലെ ഏറ്റവും വലിയ ലുലു മാൾ നിർമിക്കാനുള്ള നീക്കത്തിലാണ് ലുലുഗ്രൂപ്പ്.

കൊടും ക്രൂരത..!!! മൊബൈലിൽ അശ്ലീല വീഡിയോ കണ്ട 13കാരൻ അടുത്ത് ഉറങ്ങിക്കിടന്ന സഹോദരിയെ ബലാത്സംഗം ചെയ്ത് കൊന്നു; അമ്മയും സഹോദരിമാരും ഉൾപ്പെടെ അറസ്റ്റിൽ

ഗെയിം കളിക്കാൻ ഇനി പുതിയ വഴി..!!! ഗൂഗിളിന്റെ ഗെയിം സ്‌നാക്‌സുമായി കൈകോര്‍ത്ത് ജിയോ ഗെയിംസ്

pathram desk 1:
Related Post
Leave a Comment