ഗെയിം കളിക്കാൻ ഇനി പുതിയ വഴി..!!! ഗൂഗിളിന്റെ ഗെയിം സ്‌നാക്‌സുമായി കൈകോര്‍ത്ത് ജിയോ ഗെയിംസ്

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഗെയിമിങ് പ്ലാറ്റ്‌ഫോമായ ജിയോ ഗെയിംസ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഗൂഗിള്‍ ഗെയിംസ്‌നാക്‌സുമായി കൈകോര്‍ക്കുന്നു. ജിയോഗെയിംസ് ആപ്പിലും ജിയോ സെറ്റ്‌ടോപ് ബോക്‌സിലും ഗെയിംസ് സ്‌നാക്‌സ് ഇന്റഗ്രേറ്റ് ചെയ്യപ്പെടുകയാണ് ഇതോടെ.

ജിയോ ഗെയിംസ് ഉപയോക്താക്കള്‍ക്ക് ഡെയ്ലി സുഡോകു, ഓം നോം റണ്‍, ട്രാഫിക് ടോം എന്നിവയുള്‍പ്പെടെ എട്ട് ജനപ്രിയ എച്ച്ടിഎംഎല്‍5 ഗെയിമുകളുടെ പ്രാരംഭ റോള്‍ഔട്ട് ആസ്വദിക്കാനാകും, ജിയോ ഗെയിമിന്റെ ആന്‍ഡ്രോയിഡ് ആപ്പില്‍ ആഴ്ചതോറും പുതിയ ഗെയിമുകള്‍ ചേര്‍ക്കുകയും ഉടന്‍ തന്നെ ജിയോ സെറ്റ്-ടോപ്പ് ബോക്‌സുകളില്‍ ലോഞ്ച് ചെയ്യുകയും ചെയ്യും.

ഉണ്ടായത് മനുഷ്യ നിർമ്മിത ദുരന്തം..!! പരിസ്ഥിതി ചൂഷണത്തിന് സർക്കാർ തന്നെ ഒത്താശ ചെയ്യുന്നു; ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാകില്ല; രൂക്ഷ പ്രതികരണവുമായി മാധവ് ഗാഡ്ഗിൽ

ആന്‍ഡ്രോയിഡ് ഫോണുകളിലെ ജിയോ ഗെയിംസ് ആപ്പ് ഹോംപേജില്‍ നിന്ന് ഗെയിമുകളിലേക്ക് എളുപ്പത്തില്‍ ആക്സസ് ഉള്ള എല്ലാ ജിയോ ഗെയിംസ് ഉപയോക്താക്കള്‍ക്കും ഗെയിംസ്നാക്ക് ഗെയിമുകള്‍ സൗജന്യമായി ലഭ്യമാകും. MyJio, JioTV എന്നിവയിലെ ജിയോ ഗെയിംസ് മിനി-ആപ്പുകളിലും ഗെയിംസ്‌നാക്ക് ഗെയിമുകള്‍ പ്ലേ ചെയ്യാന്‍ സാധിക്കും.

സുപ്രിയ മേനോൻ ഇടപെട്ടു; റിലീസ് ദിനത്തിൽ സിനിമ മൊബൈലിൽ പകർത്തിയയാൾ പിടിയിൽ

കുറഞ്ഞ മെമ്മറിയുള്ള ഉപകരണങ്ങള്‍ക്കും വ്യത്യസ്ത നെറ്റ്വര്‍ക്ക് അവസ്ഥകള്‍ക്കും അനുയോജ്യമായ ഭാരം കുറഞ്ഞതും വേഗത്തില്‍ ലോഡ്‌ചെയ്യുന്നതുമായ എച്ച്ടിഎംഎല്‍5 ഗെയിമുകളാണ് ഗുഗിള്‍ ഗെയിംസ്‌നാക്‌സ് വാഗ്ദാനം ചെയ്യുന്നത്. ഈ സഹകരണം ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ഗെയിമിംഗ് അനുഭവം സമ്പന്നമാക്കാന്‍ ലക്ഷ്യമിടുന്നു, ഇന്‍സ്റ്റാളേഷന്റെ ആവശ്യമില്ലാതെ തന്നെ വൈവിധ്യമാര്‍ന്ന കാഷ്വല്‍ ഗെയിമുകളിലേക്ക് തടസ്സമില്ലാത്ത ആക്സസ് നല്‍കുന്നു-റിലയന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ആഗോളതലത്തില്‍ ഗെയിമിങ് പ്രേമികള്‍ക്ക് വേണ്ടി വിവിധ വിഭാഗങ്ങളിലായി 100-ലധികം ഗെയിമുകള്‍ ഗെയിംസ്‌നാക്‌സ് വാഗ്ദാനം ചെയ്യുന്നു. വൈവിധ്യമാര്‍ന്നതും ആസ്വാദ്യകരവുമായ ഗെയിമിങ് അനുഭവങ്ങള്‍ നല്‍കിക്കൊണ്ട്, ഇന്ത്യയുടെ പ്രധാന ഗെയിമിങ് ഹബ് ആകാനുള്ള ജിയോ ഗെയിമുകളുടെ പ്രതിബദ്ധതയെ അടയാളപ്പെടുത്തുന്നതാണ് പുതിയ കൈകോര്‍ക്കല്‍.

കൊടും ക്രൂരത..!!! മൊബൈലിൽ അശ്ലീല വീഡിയോ കണ്ട 13കാരൻ അടുത്ത് ഉറങ്ങിക്കിടന്ന സഹോദരിയെ ബലാത്സംഗം ചെയ്ത് കൊന്നു; അമ്മയും സഹോദരിമാരും ഉൾപ്പെടെ അറസ്റ്റിൽ

pathram desk 2:
Leave a Comment