എന്താണ് കല്യാണം കഴിക്കാത്തത്..? നിരന്തരം പരിഹസിച്ചു; 45കാരൻ തടിക്കഷ്ണം കൊണ്ട് അയൽവാസിയെ തലയ്ക്കടിച്ചു കൊന്നു

സുമാത്ര: വിവാഹം ഒന്നും ആയില്ലേ.. എന്ന് ചോദിച്ച് പരിഹസിച്ച അയൽവാസിയെ 45കാരൻ കൊലപ്പെടുത്തി. ഇൻഡോഷ്യയിലെ വടക്കൻ സുമാത്രയിലെ സൗത്ത് തപനുലി മേഖലയിലാണ് സംഭവം. പാർലിന്ദുഗൻ സിരേഗർ എന്ന 45കാരൻ ആണ് 60 കാരനായ അസ്ഗിം ഇരിയാന്‍റോയെ കൊലപ്പെടുത്തിയത്.

പാർലിന്ദുഗൻ സിരേഗർ വീട്ടിൽ കയറിയാണ് അസ്ഗിം ഇരിയാന്‍റോയെ ആക്രമിച്ചത്. തടിക്കഷ്ണം ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതോടെ വീട്ടിൽ നിന്നും റോഡിലേക്ക് ഇറങ്ങിയ 60കാരനെ പാർലിന്ദുഗൻ പിന്തുടർന്ന് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. അപ്പോഴേക്കും പ്രദേശവാസികൾ ഓടിവന്ന് 45കാരനെ തടഞ്ഞു. ഇരിയാന്‍റോയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

പശുക്കൾ കമ്മ്യൂണിസ്റ്റ് പച്ച തിന്നൂല്ല.. അതുകൊണ്ടാണ് അതിനെ നമ്മൾ ഗോമാതാ എന്ന് വിളിക്കുന്നത്..! ചിരിയുടെ മേളവുമായി പൊറാട്ട് നാടകത്തിൻ്റെ പുതിയ ടീസർ പുറത്തിറങ്ങി. ഒൻപതിനു തീയറ്ററുകളിൽ

ഉരുക്ക് വനിതയെ വിറപ്പിച്ച നാഹിദ് ഇസ്‌ലാം ആരാണ്..? സുരക്ഷാ ഉദ്യോഗസ്ഥർ തല്ലിച്ചതച്ചു പാലത്തിനടിയിൽ ഉപേക്ഷിച്ചു; കണ്ടത് രണ്ട് ദിവസം കഴിഞ്ഞ്…

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി കൊള്ളയടിച്ചു…!!! ബ്രിട്ടനിൽ പോകാൻ അനുവാദം ലഭിക്കുന്നതുവരെ ഷെയ്ഖ് ഹസീന ഇന്ത്യയിലുണ്ടാകും

ജൂലൈ 29ന് രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. ഇരിയാന്‍റോയുടെ ഭാര്യയുടെ മൊഴിയിൽ നിന്നാണ് ആക്രമണത്തിന്‍റെ കാരണം വ്യക്തമായത്. ആക്രമണം നടന്ന് ഒരു മണിക്കൂറിനുള്ളിൽ പാർലിന്ദുഗൻ സിരേഗർ അറസ്റ്റിലായി. എന്താണ് കല്യാണം കഴിക്കാത്തതെന്ന് ചോദിച്ച് 60കാരൻ നിരന്തരം പരിഹസിച്ചതിൽ മനം നൊന്താണ് ആക്രമിച്ചതെന്ന് ചോദ്യം ചെയ്യലിൽ പാർലിന്ദുഗൻ സിരേഗർ സമ്മതിച്ചു.

അസഹനീയ വേദന, കെട്ടഴിച്ചു നോക്കിയപ്പോൾ ഗ്ലൗസ് മുറിവിനൊപ്പം തുന്നിച്ചേർത്ത നിലയിൽ..!!! രക്തം പുറത്തേക്ക് പോകാനാണെന്ന് ആശുപത്രി അധികൃതർ

pathram desk 1:
Related Post
Leave a Comment