‘വീണ്ടും കേസ്, മഹാരാജാവ് നീണാൾ വാഴട്ടെ’ എന്ന് അഖിൽ മാരാ‍ർ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിൽ പോലീസ് നടപടി

കൊച്ചി: സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖിൽ മാരാ‍ർക്കെതിരെ പൊലീസ് കേസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഇൻഫോ‍പാ‍ർക്ക് പൊലീസിന്റെ നടപടി. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം കൊടുക്കാൻ താൽപര്യമില്ലെന്നായിരുന്നു അഖിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പകരം താൻ വീടുകൾ വച്ചു നൽകുമെന്നും അഖിൽ പറഞ്ഞിരുന്നു. കേസെടുത്തതിനു പിന്നാലെ ‘വീണ്ടും കേസ്, മഹാരാജാവ് നീണാൾ വാഴട്ടെ’ എന്നെഴുതിയ പുതിയ പോസ്റ്റും അഖിൽ മാരാരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടു.

കാണാതായവരെ മരിച്ചതായി കണക്കാക്കണമെന്ന് സർക്കാർ; നഷ്ടപരിഹാരത്തിന് വിപുലമായ പാക്കേജ് വേണ്ടിവരും; ഓഖിയിൽ നൽകിയത് ഇങ്ങനെ…

123 രൂപയ്ക്ക് അൺലിമിറ്റഡ് കോൾ ; 14 ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി ; ജിയോ ഭാരത് ഫോൺ പുതിയ മോഡൽ

pathram:
Related Post
Leave a Comment