മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ..!!! വയനാട്ടിലേക്ക് തിരിച്ച ഭാവനയ്ക്ക് സോഷ്യൽ മീഡിയയിൽ കയ്യടി

കൊച്ചി: വയനാട്ടിൽ ദുരന്തസ്ഥലത്ത് ഉറ്റവരെ നഷ്ടപ്പെട്ട നിരവധി പേരാണുള്ളത്. ഇവർക്കൊപ്പം കുഞ്ഞുമക്കളും ഉണ്ടാകും. ദുരന്ത സ്ഥലത്തെ അവസ്ഥ മനസ്സിലാക്കി സഹായിക്കാൻ എത്തിയിരിക്കുന്ന കുടുംബത്തിൻ്റെ സോഷ്യൽ മീഡിയ കമൻ്റ് ഏറെ ശ്രദ്ധനേടി.

“ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്” ഇങ്ങനെയുള്ള കമൻ്റ് ആണ് സോഷ്യൽ മീഡിയയിൽ വന്നത്. എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവും. വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു വന്ന ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റാണ് ഇത്. ഇങ്ങനെ കമൻറ് ഇടുക മാത്രമല്ല ഇതിനായി ഭാര്യയും രണ്ട് മക്കളുമായി ഇടുക്കി ഉപ്പുതറ സ്വദേശി സജിൻ പാറേക്കര വയനാട്ടിലേക്ക് തിരിക്കുകയും ചെയ്തു.

അധ്യാപകർക്കും വിദ്യാർഥികൾക്കും ആശ്വാസം..!! ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

സമാനതകൾ ഇല്ലാത്ത ദുരന്തമുഖത്ത് ഉറ്റവരെ ചേർത്തുപിടിക്കാൻ മലയാളികൾക്ക് ആരും പറഞ്ഞു കൊടുക്കേണ്ട. ആ കാഴ്ച നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ് . എന്നാൽ ആ ചേർത്ത് നിർത്തലിനൊപ്പം ആരും ചിന്തിക്കാത്ത ഒരു കാര്യമാണ് സജിനും ഭാര്യ ഭാവനയും വാഗ്ദാനം ചെയ്തത്. വയനാട് ദുരന്തത്തിൽ അമ്മയെ നഷ്ടപ്പെട്ട നിരവധി പിഞ്ചുകുഞ്ഞുങ്ങൾ ഉണ്ടെന്നറിഞ്ഞതോടെ അവർക്ക് മുലപ്പാൽ നൽകാൻ തയ്യാറെന്ന് പറയാൻ ഭാവനയെ പ്രേരിപ്പിച്ചു. അത് സമൂഹമാധ്യമ പോസ്റ്റിന് കമൻ്റായും ഇട്ടു.

അടിമുടി മാറ്റം..!!! കുട്ടികൾക്ക് മാനസികവും ക്രിയാത്മകവുമായ വളർച്ചയുണ്ടാകും… അധ്യാപക നിയമനത്തിനും പുതിയരീതി; സ്കൂൾ സമയം എട്ടുമുതൽ ഒന്നുവരെ; ശുപാർശകൾ അംഗീകരിച്ച് മന്ത്രിസഭ

തമിഴ്നാട് തീരുമാനിക്കും; മുല്ലപ്പെരിയാറിൻ്റെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ദുരന്ത ബാധിതരായ നിരവധി കുട്ടികള്‍ക്ക് അമ്മയെ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന ചിന്തയാണ് ഭാവനയെ ഇതിന് പ്രേരിപ്പിച്ചത്. തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. താന്‍ രണ്ട് കുട്ടികളുടെ മാതാവാണെന്നും അമ്മയില്ലാതാവുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയറിയാമെന്നും ഭാവന പറയുന്നു. ഭാവനയുടെ ചിന്തയ്ക്ക് ഭര്‍ത്താവ് സജിന്‍ പിന്തുണ നല്‍കുകയായിരുന്നു. ഇവർക്ക് സോഷ്യൽ മീഡിയയിൽ വൻ കയ്യടിയാണ് ലഭിക്കുന്നത്.

ഇവരുടെ കമന്റ് ശ്രദ്ധയിൽപ്പെട്ട ഉടനെ വയനാട്ടിൽ നിന്ന് വിളി വന്നു. നാലു വയസ്സും നാലുമാസവും പ്രായമുള്ള രണ്ടു കുട്ടികളുമായി ഉടൻതന്നെ വയനാട്ടിലേക്ക് പുറപ്പെട്ടു. ഉപജീവന മാർഗ്ഗമായ പിക്കപ്പ് ജീപ്പിലാണ് യാത്ര. കഴിയുന്നത്രയും ദിവസം അവിടെ താമസിച്ച് കുഞ്ഞുങ്ങളെ സഹായിക്കാനാണ് ഇവരുടെ തീരുമാനം. യൂത്ത് കോൺഗ്രസ് ഉപ്പുതറ മണ്ഡലം പ്രസിഡൻറായിരുന്നു സജിൻ.

മന്ത്രിയുടെ തന്ത്രങ്ങൾ…!!! റെക്കോഡ് കലക്‌ഷൻ നേടി കെഎസ്ആർടിസി

pathram desk 1:
Leave a Comment