ഭുവനേശ്വർ: ഒഡീഷയിലെ സർക്കാർ സ്കൂളിൽ ആറാം ക്ലാസ് വദ്യാർഥിനിയെ സ്കൂളിലെ പ്രധാനാധ്യാപകൻ ഉൾപെടെ രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചു. നബരംഗ്പൂർ ജില്ലയിലാണ് സംഭവം. 11കാരിയായ ആദിവാസി സമൂഹത്തിൽപ്പെട്ട കുട്ടിയാണ് പീഡനത്തിന് ഇരയായത്.
ആറാം ക്ലാസ് വിദ്യാർഥിനിയായ കുട്ടി ശുചിമുറിയിൽ പോയ സമയം പിന്നാലെയെത്തിയ അധ്യാപകർ ശുചിമുറിയുടെ വാതിൽ ബലമായി തുറന്ന് അകത്ത് പ്രവേശിക്കുകയായിരുന്നു. തുടർന്നാണ് കുട്ടിയെ പീഡിപ്പിച്ചത്.
നവംബർ ഒൻപതിന് വയറിന് താഴെ വേദന അനുഭവപ്പെട്ട പെൺകുട്ടി മാതാപിതാക്കളോട് നടന്ന കാര്യങ്ങൾ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോൾ പീഡനം നടന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു.
കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് അധ്യാപകർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ (പോക്സോ) എന്നീ വകുപ്പുകൾ പ്രകാരവും കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഒഡീഷ മനുഷ്യാവകാശ കമ്മിഷൻ (ഒഎച്ച്ആർസി) നബരംഗ്പൂർ ചീഫ് ജില്ലാ മെഡിക്കൽ ഓഫീസറോട് (സിഡിഎംഒ) റിപ്പോർട്ട് തേടി.
Leave a Comment