തായ്‌വാനീസ് കമ്പനിയായ മീഡിയടെക്കുമായി ചേർന്ന് ടൂവീലർ ടെക്നോളജി വിപണിയിലേക്ക് ജിയോ പ്ലാറ്റ്‌ഫോംസ്

കൊച്ചി/മുംബൈ: ജിയോ പ്ലാറ്റ്‌ഫോമിൻ്റെ അനുബന്ധ സ്ഥാപനമായ ജിയോ തിംഗ്‌സും സെമികണ്ടക്ടർ കമ്പനിയായ മീഡിയടെക്കും സംയുക്തമായി ഇലക്ട്രിക്കൽ ഇരുചക്ര വാഹന വിപണിക്കായി തദ്ദേശീയമായി നിർമ്മിച്ച ഐഒറ്റി (ഇൻ്റർനെറ്റ് ഓഫ് തിംഗ്‌സ്) പ്ലാറ്റ്‌ഫോം പുറത്തിറക്കി.
ഇലക്ട്രിക്കൽ ഇരുചക്രവാഹന (2W) വിപണിക്ക് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത സ്മാർട്ട് ഡിജിറ്റൽ ക്ലസ്റ്ററും സ്മാർട്ട് മൊഡ്യൂളും ഈ പ്ലാറ്റ്ഫോം നൽകും. ഇതിലൂടെ ആഗോളതലത്തിൽ ഇരുചക്രവാഹന വിഭാഗത്തിൽ മീഡിയടെക്കിൻ്റെയും ജിയോ തിംഗ്സിൻ്റെയും സാന്നിധ്യം ശക്തിപ്പെടുത്തും.

ആപത്തിൽ നിന്ന് രക്ഷിക്കാൻ അവരെത്തി..!!! ആരാണ് ‘ഈശ്വർ മാൽപെ’ സംഘം?​ അർജുനെ കണ്ടെത്തുന്ന എട്ടംഗ സംഘത്തെ കുറിച്ച്…

കാർ ഓടിച്ചത് മഹിമ നമ്പ്യാരോ അർജുൻ അശോകനോ അല്ല; നടൻ മാത്യു കാറിൽ ഉണ്ടായിരുന്നില്ല; ഷൂട്ടിംഗ് തന്നെയാണോ എന്ന സംശയത്തിൽ പൊലീസ്

“ഞങ്ങളുടെ 4ജി സ്മാർട്ട് ആൻഡ്രോയിഡ് ഡിജിറ്റൽ ക്ലസ്റ്റർ, ആപ്പ് സ്യൂട്ട്, സ്മാർട്ട് മൊഡ്യൂൾ സൊല്യൂഷനുകൾ എന്നിവയിലൂടെ മൊബിലിറ്റി വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കാൻ മീഡിയടെക്കുമായി സഹകരിക്കുന്നതിൽ ജിയോ തിംഗ്‌സിന് സന്തോഷമുണ്ട്”, ജിയോ പ്ലാറ്റ്‌ഫോംസ് പ്രസിഡൻ്റും സിഇഒയുമായ കിരൺ തോമസ് പറഞ്ഞു.

തത്സമയ ഡാറ്റ അനലിറ്റിക്‌സ്, കസ്റ്റമൈസ് ചെയ്യാവുന്ന ഇൻ്റർഫേസുകൾ, നിയന്ത്രണത്തിനുള്ള വോയ്‌സ് റെക്കഗ്നിഷൻ ഐഒറ്റി- പ്രാപ്‌തമാക്കിയ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ, സ്‌മാർട്ട് ബാറ്ററി മാനേജ്‌മെൻ്റ് സിസ്റ്റം തുടങ്ങിയവ ഇവികൾക്കായി സ്മാർട്ട് ഡിജിറ്റൽ ക്ലസ്റ്ററും ഓപ്പറേറ്റിംഗ് സിസ്റ്റവും ഒപ്‌റ്റിമൈസ് ചെയ്‌തിട്ടുണ്ട്. ജിയോതിംഗ്‌സുമായി സംയുക്തമായി വികസിപ്പിച്ചെടുത്ത സൊല്യൂഷൻ മീഡിയടെക് ചിപ്‌സെറ്റുകളും ഐഒടി ടെക്‌നോളജീസും ഉപയോഗിക്കും.

വാഹന ഉപയോക്താക്കൾക്ക് ജിയോ ഓട്ടോമോട്ടീവ് ആപ്പ് സ്യൂട്ട് അക്സസും ലഭിക്കും. ഇതിൽ ജിയോ വോയിസ് അസിസ്റ്റന്റ്, ജിയോ സാവ്‌ൻ, ജിയോ പേജസ്, ജിയോ എക്സ്പ്ലോർ തുടങ്ങിയ സേവനങ്ങൾ ഉൾപ്പെടുന്നു.

“ഈ ക്ലസ്റ്റർ ടൂവീലർ സ്മാർട്ട് ഡാഷ്‌ബോർഡുകളുടെ ഭാവിയെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടുമായി ചേർന്നതാണ്,” മീഡിയടെക്, കോർപ്പറേറ്റ് സീനിയർ വൈസ് പ്രസിഡൻ്റും ഇൻ്റലിജൻ്റ് ഡിവൈസസ് ബിസിനസ് ഗ്രൂപ്പിൻ്റെ ജനറൽ മാനേജറുമായ ജെറി യു പറഞ്ഞു.

pathram desk 2:
Leave a Comment