ഷിരൂർ: അർജുൻ ഓടിച്ച ലോറിയിലെ തടി കണ്ടെത്തിയെന്ന് റിപ്പോർട്ട്. ലോറിയിൽ നിന്നും അഴിഞ്ഞുപോയ തടി 8 കിമി അകലെ നിന്നാണ് കണ്ടെത്തിയത്. ലോറിഉടമ തടി തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ടെത്തിയത് p 1 എന്ന് മാർക്ക് ചെയ്‌ത തടിയാണെന്ന് ലോറി ഉടമ അറിയിച്ചു.
അതേസമയം അർജുനെ കണ്ടെത്താനുള്ള നിർണായക പരിശോധന തുടങ്ങി. ഐ ബോഡ് ഡ്രോൺ പരിശോധനയാണ് തുടങ്ങിയത്. ഡ്രോൺ പരിശോധനയിൽ മനുഷ്യന്റെ സാന്നിധ്യം കണ്ടെത്താനാണ് ശ്രമം. എന്നാൽ ആദ്യ രണ്ട് ഘട്ട ഡ്രോൺ പരിശോധന വിജയിച്ചില്ല. ഡ്രോൺ പരിശോധന സംഘത്തിൽ ഏഴ് പേരാണ്. കരയിലും വെള്ളത്തിലും തെരച്ചിൽ ഊര്ജിതമാക്കും. ഡ്രോൺ പരിശോധന നിർണായകമാണ്. ട്രക്കിന്‍റെ സ്ഥാനം സംബന്ധിച്ച് നിർണായക വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
123 രൂപയ്ക്ക് അൺലിമിറ്റഡ് കോൾ ; 14 ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി ; ജിയോ ഭാരത് ഫോൺ പുതിയ മോഡൽ
ഒരു മണിക്കൂറിനകം നിർണായക വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. രക്ഷാ ദൗത്യത്തിനായി കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്പ്റ്റർ ഷിരൂരിൽ എത്തിയിട്ടുണ്ട്. ക്യാമറയിൽ വെള്ളത്തിനടിയിലെ ദൃശ്യങ്ങൾ കാണാനാകുന്നില്ലെന്നും ബോട്ടിൻ്റെ എഞ്ചിൻ ഓഫ് ചെയ്താൽ ഉടൻ ഒഴുകിപ്പോകുന്ന സാഹചര്യമെന്നും ഡിഫൻസ് പി.ആർ.ഒ അതുൽ പിള്ള പറഞ്ഞു. ഡൈവിങ് ടീമിൻ്റെ ബോട്ടിൽ അഞ്ച് പേരാണുള്ളത്.
ആവശ്യത്തിന് മുങ്ങൽ വിദഗ്ദർ ഷിരൂരിലുണ്ട്. കൂടുതൽ മുങ്ങൽ വിദഗദ്ധരെ ആവശ്യമുണ്ടെങ്കിൽ കാർവാറിൽ നിന്ന് കൂടുതൽ മുങ്ങൽ വിദഗ്ധരെ എത്തിക്കുമെന്നും കാർവാറിലുള്ള മുങ്ങൽ വിദഗ്ധരോട് തയാറായി ഇരിക്കാൻ അറിയിച്ചുവെന്നും അതുൽ പിള്ള പറഞ്ഞു. അടിയൊഴുക്ക് കുറയുന്നതിനനുസരിച്ച് തെരച്ചിൽ കൂടുതൽ എളുപ്പമാകുമെന്നാണ് പ്രതീക്ഷ.
ഡീപ് ഡൈവിങ്ങിന് വെല്ലുവിളിയുള്ള സാഹചര്യമാണെന്നും പരിധിയിൽ കവിഞ്ഞതിലധികം അടിയൊഴുക്കുണ്ടെന്നും അതുൽ പിള്ള പറഞ്ഞു. വെള്ളത്തിൻ്റെ അടിത്തട്ട് കാണാനാകാത്ത സാഹചര്യമെന്നും കാമറയിലും സീറോ വിസിബിലിറ്റിയെന്നും അതുൽ പിള്ള വ്യക്തമാക്കി. നോയിഡയിൽ നിന്ന് കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ഐബോഡെത്തിച്ചത്. അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇനിയും കണ്ടെടുക്കാനുളളത്.
മന്ത്രിയുടെ തന്ത്രങ്ങൾ…!!! റെക്കോഡ് കലക്‌ഷൻ നേടി കെഎസ്ആർടിസി
പ്രതികൂല കാലാവസ്ഥയിലും തെരച്ചിൽ തുടരുമെന്ന ദൗത്യസംഘത്തിന്റെ കോൺഫിഡൻസിൽ വലിയ പ്രതീക്ഷയുണ്ടെന്ന് സച്ചിൻ ദേവ് എംഎൽഎ പറഞ്ഞു. കാറ്റ് ശക്തമായാൽ ഡ്രോണിനെ പ്രതികൂലമായി ബാധിച്ചേക്കും, കൃത്യമായ ലൊക്കേഷനുണ്ട്, ശുഭ വാർത്ത പ്രതീക്ഷിക്കാം. ഗവൺമെന്റും ജില്ലാ ഭരണകൂടവും ഒരുമിച്ച് കാര്യങ്ങൾ നടപ്പിലാക്കുകയാണ്. ഒഴുക്കിന്റെ പ്രശ്‌നം ഇന്ദ്രപാലുമായി സംസാരിച്ചിരുന്നു. ദൗത്യസംഘത്തിന്റെ കോൺഫിഡൻസിൽ വലിയ പ്രതീക്ഷയുണ്ടെന്ന് സച്ചിൻ ദേവ് MLA പറഞ്ഞു. തയ്യാറാക്കിയിരിക്കുന്ന പ്ലാൻ പ്രകാരം കാര്യങ്ങൾ നടത്തിയാൽ ശുഭ വാർത്ത പ്രതീക്ഷിക്കാമെന്നും സച്ചിൻ ദേവ് എംഎൽഎ പറഞ്ഞു.
Leave a Comment