അബുദബിയിൽനിന്ന് ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകളുമായി ഇൻഡിഗോ

അബുദബി: ഇന്ത്യയിലേക്ക് അബുദബിയിൽനിന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്ന് ഇൻഡി​ഗോ എയർലൈൻസ്. അബുദബിയില്‍ നിന്ന് മംഗളൂരുവിലേക്കും തിരുച്ചിറപ്പള്ളിയിലേക്കും കൂടി പുതിയ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു. അബുദബി-മംഗളൂരു റൂട്ടില്‍ ഓഗസ്റ്റ് ഒമ്പത് മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുക. ആഴ്ചയില്‍ എല്ലാ ദിവസവും ഈ റൂട്ടില്‍ സര്‍വീസ് ഉണ്ടാകും. ഓഗസ്റ്റ് 11 മുതലാണ് തിരുച്ചിറപ്പള്ളിയില്‍ നിന്ന് അബുദബിയിലേക്കുള്ള സര്‍വീസ് തുടങ്ങുന്നത്. ആഴ്ചയില്‍ നാല് ദിവസമായിരിക്കും ഈ റൂട്ടില്‍ സര്‍വീസ് ഉണ്ടാവുക.

ഓഗസ്റ്റ് 10 മുതല്‍ കോയമ്പത്തൂര്‍-അബുദബി സെക്ടറില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്‍ഡിഗോ നേരത്തെ അറിയിച്ചിരുന്നു. ഓഗസ്റ്റ് ഒന്ന് മുതല്‍ ബെംഗളൂരുവിലേക്ക് നേരിട്ടുള്ള സര്‍വീസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മൂന്ന് നഗരങ്ങളിലേക്ക് കൂടി ഇന്‍ഡിഗോ സര്‍വീസ് വ്യാപിപ്പിച്ചത്.

പറഞ്ഞ വാക്ക് പാലിക്കും,​ ആശ്വാസമായി പണം എത്തും..!! ക്ഷേമ പെൻഷൻ വിതരണം ബുധനാഴ്ച മുതൽ

ഒലിച്ച് പോയത് ടാങ്കർ മാത്രം..!! ആദ്യം അർജുൻ്റെ ലോറിക്കടുത്ത് ഒരു ടാങ്കർ,​ മണ്ണിടിഞ്ഞപ്പോൾ അത് മാറ്റിയിട്ടു,​ അർജുൻ്റെ ലോറി പിന്നെ അവിടി കണ്ടില്ല; ദൃക്സാക്ഷി വെളിപ്പെടുത്തുന്നു

pathram desk 1:
Related Post
Leave a Comment