പറഞ്ഞ വാക്ക് പാലിക്കും,​ ആശ്വാസമായി പണം എത്തും..!! ക്ഷേമ പെൻഷൻ വിതരണം ബുധനാഴ്ച മുതൽ

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്ച (ജൂലൈ 24) തുടങ്ങുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 1600 രൂപ വീതമാണ്‌ ഗുണഭോക്താക്കൾക്ക്‌ ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചു. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.

മുങ്ങാൻ പോകുന്ന വള്ളത്തിൽ എസ്.എൻ.ഡി.പിയെ കയറ്റേണ്ട; ശക്തി മലബാറിലെ സിപിഎം നേതാക്കൾക്ക് അറിയില്ലെന്ന് വെള്ളാപ്പള്ളി

അതാത്‌ മാസം പെൻഷൻ വിതരണത്തിന്‌ നടപടി സ്വീകരിക്കുമെന്ന്‌ ഈവർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച്‌ കഴിഞ്ഞ മാർച്ച് മുതൽ അതാത് മാസം പെൻഷൻ നൽകി വരുന്നുവെന്നും മന്ത്രി അറിയിച്ചു.ക്ഷേമാനുകൂല്യങ്ങളുടെ വിതരണം സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവനയിലും അതാത് മാസം ക്ഷേമ പെൻഷൻ വിതരണം ഉറപ്പാക്കുമെന്ന് അറിയിച്ചിരുന്നു.

ഒലിച്ച് പോയത് ടാങ്കർ മാത്രം..!! ആദ്യം അർജുൻ്റെ ലോറിക്കടുത്ത് ഒരു ടാങ്കർ,​ മണ്ണിടിഞ്ഞപ്പോൾ അത് മാറ്റിയിട്ടു,​ അർജുൻ്റെ ലോറി പിന്നെ അവിടി കണ്ടില്ല; ദൃക്സാക്ഷി വെളിപ്പെടുത്തുന്നു

pathram desk 1:
Related Post
Leave a Comment