മദ്യപിച്ച് വിവാഹ മണ്ഡപത്തിലെത്തി മാതാപിതാക്കളെ മർദിച്ചെന്ന് ആരോപിച്ച് വരനെതിരെ വധു പൊലീസിൽ പരാതി നൽകി. അഞ്ജലി എന്ന് പേരായ 18 വയസുകാരിയായ വധുവാണ് വരൻ ദിലീപിനെതിരെ (25) പൊലീസിൽ പരാതി നൽകിയത്. ഉത്തർപ്രദേശിലെ ബണ്ടയിലാണ് സംഭവം. വിവാഹം ആചാരപ്രകാരം നടക്കുന്നതിനിടെയാണ് മദ്യലഹരിയിലായിരുന്ന ദിലീപ് അഞ്ജലിയുടെ മാതാപിതാക്കളായ സന്തോഷിനെയും മനീഷയേയും മർദിച്ചത്.
മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ രോഗി കുടുങ്ങി; കണ്ടെത്തിയത് രണ്ട് ദിവസത്തിന് ശേഷം
തുടർന്ന് ഇരുവിഭാഗവും ചേരിതിരഞ്ഞ് തർക്കം ആരംഭിച്ചതോടെ വിവാഹം അലങ്കോലമായി. വിവാഹചടങ്ങ് നിർത്തിവെക്കാൻ ആവശ്യപ്പെട്ട വധു തന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്. പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് വരൻ ദിലീപിനെയും സഹോദരൻ ദീപകിനെയും അച്ഛൻ രാംകൃപാലിനെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
മനുഷ്യ വിസർജ്യം വരെ കയ്യിൽ കിട്ടി; തിരച്ചിൽ തുടരുന്നു, നേവി സംഘവും എത്തി
എന്നാൽ ഇരുവിഭാഗവും തമ്മിൽ നടന്ന ചർച്ചയിൽ സംഭവം ഒത്തുതീർക്കാൻ തീരുമാനിച്ചു. വിവാഹവുമായി മുന്നോട്ട് പോകാമെന്ന് ധാരണയായി. പിന്നീട് വിദ്യാവാസിനി ക്ഷേത്രത്തിൽ വച്ച് വധൂവരന്മാർ വരണമാല്യം അണിയിച്ച് വിവാഹിതരായി. പരാതിക്കാരി പരാതി പിൻവലിച്ചുവെന്നും മറ്റാരും പരാതിയുമായി മുന്നോട്ട് വന്നില്ലെന്നും ഗിർവാൻ സ്റ്റേഷൻ എസ്എച്ച്ഒ രാകേഷ് കുമാർ തിവാരി പറഞ്ഞു.
5000 കോടി രൂപ ചെലവിട്ടുള്ള അത്യാഡംബര കല്യാണം പാവങ്ങളോടുള്ള വെല്ലുവിളിയോ?
Leave a Comment