5000 കോടി രൂപ ചെലവിട്ടുള്ള അത്യാഡംബര കല്യാണം പാവങ്ങളോടുള്ള വെല്ലുവിളിയോ?

മുംബൈ: കുറച്ചു ദിവങ്ങളായി അംബാനിയുടെ കുടുംബത്തിലെ കല്യാണത്തിന്റെ വിശേഷമാണ് ലോകം മുഴുവന്‍ വാര്‍ത്തയായികൊണ്ടിരിക്കുന്നത്. സാധാരണ സെലിബ്രെറ്റികളുടെ കല്യാണങ്ങളുടെ വസ്ത്രങ്ങളും ആഭരണങ്ങളും ഭക്ഷണവുമെല്ലാം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട് . എന്നാല്‍ ഇവിടെ കല്യാണത്തിന് ഒരു മൊട്ടുസൂചി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതുവരെ വാര്‍ത്തയാകുകയാണ്. അംബാനിയുടെത് 5000 കോടി രൂപ ചെലവിട്ടുള്ള അത്യാഡംബര കല്യാണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അയ്യായിരം കോടി രൂപ ചെലവിട്ടുള്ള കല്യാണം പാവപ്പെട്ടവരോടുള്ള വെല്ലുവിളിയാണ്. വിശപ്പിന്റേയും ദാരിദ്ര്യത്തിന്റേയും നാട്ടില്‍ അംബാനി കല്യാണത്തിനായി എത്ര രൂപ ചിലവാക്കാന്‍ കഴിയുമെന്ന് ബിനോയ് വിശ്വം എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചു.

ചിലപ്പോള്‍ അതിസമ്പന്നന്റെ ശക്തി പ്രകടനമാവാം. ഭരണാധികാരികള്‍ക്ക് ഈ കാര്യത്തില്‍ ധാര്‍മിക സമീപനം ഉണ്ടാവണം. പരമാവധി ആഡംബര നികുതി പരമാവധി ചുമത്താനുള്ള നടപടികള്‍ ഉണ്ടാകണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ജൂലൈ12നാണ് മുംബൈയിലെ ജിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് അംബാനി കുടുംബത്തിലെ ഇളയ മകന്‍ അനന്തിന്റേയും രാധിക മര്‍ച്ചന്റിന്റേയും വിവാഹം നടന്നത്. ആറുമാസം നീണ്ട കല്യാണമേളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുത്തിരുന്നു. ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും നിരവധി താരങ്ങളാണ് വിവാഹത്തില്‍ പങ്കെടുത്തത്.

ബിനോയ് വിശ്വം മാത്രം മല്ല ഈ ആഡംബരകല്യാത്തിലെ വിമര്‍ശിച്ച് രംഗത്ത് വന്നത്. അനുരാഗ് കശ്യപയുടെ മകളും ഇതിനെതിരെ പ്രതികരിച്ചിരുന്നു. അംബാനിയുടെ കുടുംബത്തില്‍ നടക്കുന്നത് കല്യാണമല്ല സര്‍ക്കസാണ് എന്നാണ് അവര്‍ പ്രതികരിച്ചത്.

എത്രയോ കോടി ആസ്തി ഉള്ള ആള്‍ ആയിക്കോട്ടെ എങ്കിലും ഒരു കല്യാണത്തിന് 5000 കോടി ചെലവഴിച്ചതിനെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം.

മന്ത്രി റിയാസിനെതിരേ ജി. സുധാകരൻ; ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് പൊതുമരാമത്ത്, റവന്യു, എക്‌സൈസ് വകുപ്പുകളിൽ

pathram desk 1:
Leave a Comment