അച്ഛന്റെയും മകന്റെയും സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന ‘വടു’

കൊച്ചി: ടി ജി രവി,മകൻ ശ്രീജിത്ത് രവി എന്നിവരെ നായകന്മാരാക്കി ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ” വടു “. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെയും നീലാംബരി പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ, മുരളി നീലാംബരി എന്നിവർ ചേർന്നു നിർമ്മിക്കുന്ന ” വടു “.
പെട്ടിമുടി ദുരന്തത്തിൽ ശ്രദ്ധ കേന്ദ്രമായിരുന്ന കുവി എന്ന നായയെ പ്രധാന കഥാപാത്രമാക്കി
ചിത്രീകരിച്ച നജസ് എന്ന ചിത്രത്തിനു ശേഷം മനോജും മുരളിയും ശ്രീജിത്തും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് വടു . ഒരു അച്ഛന്റെയും മകന്റെയും സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ അച്ഛനായി ടി ജി രവിയും മകനായി ശ്രീജിത്ത് രവിയും അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ടി ജി രവിയുടെയും ശ്രീജിത്ത് രവിയുടെയും അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രം എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെട്ടു.
തൃശ്ശൂരിലും പരിസരങ്ങളിലുമായി ജൂലൈ പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ പതിമൂന്നാമത്തെ ചിത്രമാണ് വടു.
പി ആർ ഒ-എ എസ് ദിനേശ്.

pathram desk 2:
Related Post
Leave a Comment