അരളിയിലെ വിഷം പുതിയ വിവരമല്ല

അരളി ചെടിയുടെ നീര് കഴിച്ചത് കാരണമാണ് യുവതിക്ക് മരണം സംഭവിച്ചതെന്ന് കേട്ടപ്പോൾ ഏവ‌‌ർക്കും ഞെട്ടലുണ്ടാക്കി. എന്നാൽ അരളിയില്‍ വിഷമുണ്ടെന്നത് പുതിയ കാര്യമല്ല. ഇലയും പൂവും തണ്ടും വേരുമടക്കം വിഷമയമാണ് അരളി എന്നത് പണ്ടുമുതലേ പലർക്കും അറിയുന്നതാണ്. പണ്ട് വീടുകളുടെ വേലിയിൽ ഈ ചെടി വച്ചുപിടിപ്പിക്കുമായിരുന്നു. പലപ്പോഴും ഇത് കഴിക്കുന്ന ആടും പശുവുമെല്ലാം ചത്തൊടുങ്ങാറാണ് പതിവ്. എന്നാൽ അരളി വിഷാംശം ഉള്ള ചെടിയാണെന്ന് ഇക്കാലത്ത് പലർക്കും അറിയില്ല.

അരളിയിലെ വിഷം ആദ്യം ഹൃദയത്തിന്റെ പ്രവർത്തനത്തെ പതിയെയാക്കുകയും തടയുകയും ചെയ്ത ശേഷം മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. കരൾ, ശ്വാസകോശം, ഹൃദയം എന്നിവയെ ഈ ചെടിയിലെ വിഷം നേരിട്ടു ബാധിക്കും. സയനൈഡിന്റെ മൂന്നിലൊന്ന് സ്പീഡിലാണ് ഈ വിഷം ശരീരത്തിൽ പ്രവർത്തിക്കുന്നത്. അരളിയുടെ ഇല ചവച്ചരച്ചാൽ വിഷാംശമുള്ള നീര് പെട്ടെന്ന് ശരീരത്തിൽ എത്തുകയും വൈകാതെ ഛർദ്ദി, തലകറക്കം തുടങ്ങിയവ ഉണ്ടാകുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിച്ചാൽ പ്രഥമ ശുശ്രൂഷയായി മോര്, ചെറുനാരങ്ങ വെള്ളം എന്നിവ രോഗിക്ക് കൊടുക്കാവുന്നതാണ്.

അരളി മാത്രമല്ല, വിഷമുള്ളവ വേറെയുമുണ്ട് എന്നത് അറിയാത്തവരും ഉണ്ട്. കാഞ്ഞിരവും ആകെ വിഷമയമാണ്. കാഞ്ഞിരത്തിന്റെ കായയിലാണ് ഏറ്റവും കൂടുതൽ വിഷമുണ്ടാവുകയെന്ന് പറയാറുണ്ടെങ്കിലും വേരിലും തടിയിലും വിഷാംശങ്ങൾ ഉണ്ട്. പൂജയ്ക്കുപയോഗിക്കുന്ന എരുക്കും വിഷാംശം ഉള്ളതാണ്, എന്നാൽ മറ്റുള്ളവയെക്കാൾ വിഷാംശം ഇതിന് കുറവാണ്.

pathram desk 1:
Leave a Comment