മൊബൈല്‍ ചാര്‍ജറില്‍ നിന്നു തീപടര്‍ന്ന് ഒരു കുടുംബത്തിലെ നാലു കുട്ടികള്‍ വെന്തുമരിച്ചു

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു കുടുബത്തിലെ നാലു കുട്ടികള്‍ വെന്തുമരിച്ചു. മീററ്റിലെ പല്ലവപുരത്ത് ശനിയാഴ്ച വീട്ടില്‍ ഉണ്ടായ തീപിടിത്തത്തിലാണ് ദാരുണ സംഭവം. 10 വയസു മുതല്‍ നാലുവയസു വരെ മാത്രം പ്രായമുള്ള സഹോദരങ്ങളാണ് മരിച്ചത്.

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സരിക (10), നിഹാരിക (8), സന്‍സ്‌കാര്‍ (6), കാലു (4) എന്നിവരാണ് മരിച്ചത്. കുട്ടികളുടെ അച്ഛന്‍ ജോണി പരിക്കുകളോടെ രക്ഷപ്പെട്ടു. ഭാര്യ ബബിതയുടെ നില ഗുരുതരമാണ്. നിലവില്‍ ബബിത ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like this video

pathram desk 2:
Related Post
Leave a Comment