പണം നല്‍കിയില്ല: വ്യവസായിയായ പിതാവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി മകൻ

ലഖ്‌നൗ: ഉത്തർപ്രദേശില്‍ ചോദിച്ച പണം നൽകാതിരുന്നതിന് അച്ഛനെ ആളെ വച്ച് കൊലപ്പെടുത്തി മകൻ. 16കാരനാണ്ആളെ വാടകയ്‌ക്കെടുത്ത്‌ പിതാവിനെ കൊലപ്പെടുത്തിയത്. വ്യവസായിയായിരുന്ന മുഹമ്മദ് നീം ( 50 ) ആണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്. ബൈക്കിൽ എത്തിയ സംഘം ഇദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് പ്രതികളെ പിടികൂടി. ചോദ്യം ചെയ്യലിലാണ് മകന്റെ നിർദേശ പ്രകാരമാണ് കൊല നടന്നതെന്ന് തെളിഞ്ഞത്. പിയുഷ് പാൽ, ശുഭം സോണി, പ്രിയൻഷു എന്നിവരാണ് പിടിയിലായ പ്രതികൾ. ആറു ലക്ഷം രൂപയാണ് പ്രതികൾക്ക് മകൻ വാഗ്ദാനം ചെയ്തത്. അഡ്വാൻസ് ആയി ഒന്നരലക്ഷം നൽകുകയും ചെയ്തതായി പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

മകൻ അച്ഛനുമായി നിരന്തരം പണത്തെ ചൊല്ലി വാക്കുതർക്കങ്ങൾ ഉണ്ടാകാറുണ്ടെന്നും ഇദ്ദേഹത്തിന്റെ ജ്വല്ലറിയിൽ നിന്ന് പണം മോഷ്ടിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു. മകനെ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

You may also like this video

pathram desk 2:
Related Post
Leave a Comment