സഹായം ചോദിച്ചെത്തിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് മോശമായി പെരുമാറി: യെദ്യൂരപ്പക്കെതിരെ പോക്‌സോ കേസ്

ബംഗളുരു: അമ്മയോടൊപ്പം വീട്ടില്‍ സഹായം ചോദിച്ചെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പക്കെതിരെ പോക്‌സോ കേസ്. ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ബെംഗളൂരു സദാശിവ നഗര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സഹായം ചോദിച്ച് വീട്ടിലെത്തിയപ്പോഴാണ് തന്റെ 17 കാരിയായ തന്റെ മകളോട് യെദ്യൂരപ്പ മോശമായി പെരുമാറിയെന്ന് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.

pathram desk 2:
Related Post
Leave a Comment