ജോലിയിൽ പ്രവേശിച്ച് രണ്ട് ദിവസങ്ങൾ മാത്രം; 19 വയസ്സുള്ള വീട്ടുജോലിക്കാരൻ വയോധികയെ കഴുത്തു ഞെരിച്ച് കൊന്നു

മുംബൈ: ജോലിക്ക് കയറി രണ്ട് ദിവസങ്ങള്‍ തികയുന്നതിന് മുമ്പ് വീട്ടുജോലിക്കാരൻ വീട്ടുടമസ്ഥയായ വയോധികയെ കൊലപ്പെടുത്തി.
മാർച്ച് 12 ന് സൗത്ത് മുംബൈയിലാണ് സംഭവം. കനയ്യകുമാര്‍ പാണ്ഡെ എന്ന 19കാരനാണ് വീട്ടുടമസ്ഥയായ ജ്യോതി ഷാ (63)യെ കൊലപ്പെടുത്തിയത്. ജോലിയില്‍ പ്രവേശിച്ചതിനുപിന്നാലെ പ്രതി വസതി കൊള്ളയടിക്കാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ കനയ്യകുമാറിനെ അറസ്റ്റ് ചെയ്തതായി മുംബൈ പോലീസ് പറഞ്ഞു.

പ്രതിക്കെതിരെ കൊലപാതകം, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തി മലബാർ ഹിൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

നാട് വിടാൻ ശ്രമിക്കുന്നതിനിടെ റയില്‍വേ സ്റ്റേഷനില്‍വച്ച് ഇയാള്‍ പിടിയിലാകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

pathram desk 2:
Related Post
Leave a Comment