51,000 പ്രദേശവാസികൾക്ക് അന്നദാനം; അനന്ത് – രാധിക വിവാഹത്തിന് മുന്നോടിയായി അംബാനി കുടുംബം അന്ന സേവ ആരംഭിച്ചു

അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾക്ക് ഗ്രാമവാസികളിൽ നിന്ന് അനുഗ്രഹം തേടി, തങ്ങളുടെ ദീർഘകാല പാരമ്പര്യത്തിന് അനുസൃതമായി, റിലയൻസിൻ്റെ ജാംനഗർ ടൗൺഷിപ്പിന് ചുറ്റുമുള്ള ഗ്രാമങ്ങളിൽ അംബാനി കുടുംബം അന്ന സേവ ആരംഭിച്ചു. 51,000 പ്രദേശവാസികൾക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് അന്ന സേവ സജ്ജീകരിച്ചിരിക്കുന്നത്, ജാംനഗറിലും പരിസരത്തുമുള്ള ഗ്രാമങ്ങളിൽ അടുത്ത കുറച്ച് ദിവസത്തേക്ക് ഇത് തുടരും.

ഇന്നലെ ജാംനഗറിലെ റിലയൻസ് ടൗൺഷിപ്പിന് സമീപമുള്ള ജോഗ്വാദ് ഗ്രാമത്തിൽ, അംബാനി കുടുംബത്തിലെ അംഗങ്ങൾ, മുകേഷ് അംബാനി, അനന്ത് അംബാനി, രാധിക മർച്ചൻ്റ്, വീരേൻ മർച്ചൻ്റ്, ഷൈല മർച്ചൻ്റ്, എന്നിവർ വ്യക്തിപരമായി ഗുജറാത്തി പരമ്പരാഗത അത്താഴ വിഭവങ്ങൾ വിളമ്പി.


.

അത്താഴത്തിന് ശേഷം, പങ്കെടുക്കുന്നവർക്കായി പ്രശസ്ത ഗുജറാത്തി ഗായകൻ കീർത്തിദൻ ഗാധ്വിയുടെ പരമ്പരാഗത നാടോടി സംഗീത വിരുന്നും ഉണ്ട്.

.
.

.
.


.
.

pathram desk 2:
Related Post
Leave a Comment