ആകർഷകമായ ഓഫറുകൾ; അജിയോ ഓൾ സ്റ്റാർസ് സെയിൽ ആരംഭിച്ചു

കൊച്ചി/ മുംബൈ, 29 ഫെബ്രുവരി 2024: ഇന്ത്യയിലെ മുൻനിര ഫാഷൻ ഇ-റ്റെയ്‌ലറായ അജിയോ ‘ഓൾ സ്റ്റാർസ് സെയിൽ’ പ്രഖ്യാപിച്ചു. അഡിഡാസ്, സൂപ്പർ ഡ്രൈ എന്നീ ബ്രാൻഡുകളുടെ സഹകരണത്തോടെ നടത്തുന്ന അജിയോ ‘ഓൾ സ്റ്റാർസ് സെയിൽ (AASS)’ 2024 മാർച്ച് ഒന്ന് മുതലാണ് ആരംഭിക്കുന്നത്. 6000+ ബ്രാൻഡുകളിൽ നിന്നുള്ള 1.7 ദശലക്ഷത്തിലധികം ക്യൂറേറ്റഡ് ഫാഷൻ ശൈലികൾ വാഗ്ദാനം ചെയ്യുന്ന ഉത്പന്നങ്ങൾ ഈ അവസരത്തിൽ ഉപഭോക്താക്കൾക്ക് ഷോപ്പിംഗ് നടത്താം. പ്രമുഖ ബ്രാൻഡുകളുടെ എക്സ്ക്ലൂസീവ് ഡീലുകൾക്കൊപ്പം 50-90% വരെ കിഴിവും ഉണ്ട്.

1,09,900 രൂപ വിലമതിക്കുന്ന ആപ്പിൾ ഐഫോൺ-15 (512 ജി.ബി), 1,49,900 രൂപയുടെ ആപ്പിൾ മാക് ബുക്ക് (512 ജി.ബി),1,681,999 രൂപ വിലമതിക്കുന്ന സാംസങ് എസ് 23 അൾട്രാ (512 ജി.ബി) എന്നിങ്ങനെയുള്ള ആവേശകരമായ റിവാർഡുകൾ ഓരോ മണിക്കൂറിലും ലഭിക്കാനുള്ള അവസരവും വിൽപ്പനയ്ക്കിടെ മുൻനിര ഷോപ്പർമാർക്ക് ലഭിക്കും.
ഉപഭോക്താക്കൾക്ക് ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ 10% വരെ കിഴിവോടെ വലിയ തുക ലാഭിക്കാനും സാധിക്കും.
അഡിഡാസ്, സൂപ്പർഡ്രൈ, നൈക്ക്, പ്യൂമ, പൊലീസ്, ​GAP, USPA, അണ്ടർ ആർമർ, സ്റ്റീവ് മാഡൻ, ടോമി ഹിൽഫിഗർ, ഡീസൽ, കാൽവിൻ ക്ലീൻ, മൈക്കൽ കോർസ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ആകർഷകമായ ഓഫറുകൾ ഈ സെയിലിൽ ലഭിക്കും.

അജിയോയിൽ പുതിയ 500 പുതിയ ബ്രാൻഡുകൾ കൂടി ഉൾപ്പെടുത്തിയതായും 19,000+ പിൻ കോഡുകളിലെ ഉപഭോക്താക്കൾക്ക് ‘ഓൾ സ്റ്റാർസ് സെയിൽ വഴി പർച്ചേയ്സ് ചെയ്യാനുള്ള അവസരവും ഉണ്ടെന്ന് അജിയോ സി.ഇ.ഒ വിനീത് നായർ പറഞ്ഞു.


.
.
.

.
.

.
.


.
.

pathram desk 1:
Related Post
Leave a Comment