14 ക്ഷേത്രങ്ങൾ നിർമ്മിക്കാൻ ഒരുങ്ങി അംബാനി കുടുംബം

അഹമ്മദാബാദ്: അനന്ത് അംബാനി വിവാഹത്തിന് മുന്നോടിയായി 14 ക്ഷേത്രങ്ങൾ നിർമിക്കാനൊരുങ്ങി അംബാനി കുടുംബം

അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായി ക്ഷേത്രങ്ങൾ നിർമിക്കാനൊരുങ്ങി അംബാനി കുടുംബം. ഗുജറാത്തിലെ ജാംനഗറിലെ ക്ഷേത്ര സമുച്ചയത്തിലാണ് 14 പുതിയ ക്ഷേത്രങ്ങൾ കൂടി നിർമിക്കാൻ ഒരുങ്ങുന്നത്.

സങ്കീർണമായ കൊത്തുപണികളുള്ള തൂണുകൾ, ദേവതകളുടെ ശിൽപങ്ങൾ, ഫ്രെസ്കോ ശൈലിയിലുള്ള പെയിന്റിങ്ങുകൾ എന്നിവയാണ് പുതിയതായി നിർമിക്കുന്ന ക്ഷേത്രത്തിന്റെ പ്രത്യേകതകൾ. ഇന്ത്യയുടെ പാരമ്പര്യത്തനിമ നിലനിർത്തുന്ന രീതിയിലുള്ള വാസ്തുവിദ്യയിലാണ് ക്ഷേത്രം നിർമിക്കുക.

പ്രഗത്ഭരായ ശിൽപികളാണ് ക്ഷേത്രങ്ങൾ നിർമ്മിക്കുന്നത്.

pathram desk 2:
Related Post
Leave a Comment