ജിയോസിനിമയുടെ ജീതോ ധൻ ധനാ ധൻ ടൈറ്റിൽ സ്പോൺസറായി ടിവിഎസ് യൂറോഗ്രിപ്പ്

ടിവിഎസ് യൂറോഗ്രിപ്പ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയ്ക്ക് വേണ്ടിയുള്ള കളി അവതരിപ്പിക്കും

കൊച്ചി/ മുംബൈ: ജിയോസിനിമ കഴിഞ്ഞ ഐപിഎൽ സീസണിൽ കാഴ്ചക്കാർക്കായി ആരംഭിച്ച വിജയി പ്രവചന മത്സരമായ ജീതോ ധൻ ധനാ ധൻ-ൻ്റെ പുതിയ ടൈറ്റിൽ സ്പോൺസറായി വയാകോം 18 ടിവിഎസ് യൂറോഗ്രിപ്പിനെ പ്രഖ്യാപിച്ചു. ടിവിഎസ് യൂറോഗ്രിപ്പ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലുടനീളം ആരാധകർക്ക് മികച്ച ആസ്വാദനാനുഭവം സമ്മാനിക്കും
2023 ലെ ഐപിഎൽ സമയത്ത് അവതരിപ്പിച്ച ജീതോ ധനാ ധന് ഒരു വൻ വിജയമായിരുന്നു, 50 മില്യൺ പങ്കാളികൾ ആവേശകരമായ സമ്മാനങ്ങളുടെ ഒരു നിര നേടിയപ്പോൾ, 60 ഭാഗ്യശാലികൾ പ്രീമിയം ഹാച്ച്ബാക്ക് കാറുകൾ സ്വന്തമാക്കി.

“ ടിവിഎസ് യൂറോഗ്രിപ്പ് ഞങ്ങളോടൊപ്പം പങ്കാളിയാകുന്നത് ഞങ്ങൾക്ക് ആവേശകരമാണ്, “കഴിഞ്ഞ ഐപിഎല്ലിൽ സൗജന്യ സ്ട്രീമിംഗ് വലിയ തോതിൽ പ്രാപ്തമാക്കി, പ്രേക്ഷകരുമായുള്ള ആശയവിനിമയം അർത്ഥപൂർവ്വം ഗെയിമിഫൈ ചെയ്യുന്നതിനും, ജനങ്ങളും ബ്രാൻഡുകളും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനും സഹായിച്ചു.. ഇത് ഒരു തുടക്കം മാത്രമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, ടിവിഎസ് യൂറോഗ്രിപ്പ് ജീതോ ധന് ധനാ ധന് വരുന്നതോടെ കൂടുതൽ റെക്കോർഡ് നമ്പറുകൾ ഞങ്ങൾ കാണും..’’ വയാകോം 18 വക്താവ് പറഞ്ഞു.

ഇന്ത്യ-ഇംഗ്ലണ്ട് തമ്മിലുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ എല്ലാ മത്സരദിവസവും ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള അവസരം ഉപയോക്താക്കൾക്ക് ലഭിക്കും. മത്സരത്തിൽ പങ്കെടുക്കാനായി കാഴ്ചക്കാർ പോർട്രെയിറ്റ് മോഡിൽ ഫോൺ പിടിക്കേണ്ടതുണ്ട്. സ്‌ക്രീനിന്റെ അടിയിൽ ഒരു ചാറ്റ് ബോക്‌സ് തുറക്കും, അവിടെ നാല് ഓപ്‌ഷനുകൾക്കൊപ്പം ഓരോ ഓവറിനും മുമ്പായി ചോദ്യം ദൃശ്യമാകും. മത്സരത്തിൽ ഏറ്റവും ശരിയായ ഉത്തരങ്ങൾ നൽകുന്ന കാഴ്ചക്കാർക്ക് സമ്മാനങ്ങൾ നേടാനും സാധിക്കും..

pathram desk 2:
Related Post
Leave a Comment