ജിയോ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ജിയോ ടി വി പ്രീമിയം പ്ലാനുകൾ

കൊച്ചി: ജിയോ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി ജിയോ ടി വി പ്രീമിയം പ്ലാനുകൾ അവതരിപ്പിച്ചു. അൺലിമിറ്റഡ് ഡാറ്റ, അൺലിമിറ്റഡ് കോളുകൾ , എസ്എംഎസ്, എന്നിവയ്‌ക്കൊപ്പം 14 പ്രമുഖ ഒ ടി ടി സബ്‌സ്‌ക്രിപ്‌ഷനുകൾ വരെ ഉൾപ്പെടുന്ന പ്രതിമാസ, ത്രൈമാസ, വാർഷിക പ്ലാനുകളാണ് ജിയോ പുറത്തിറക്കിയിരിക്കുന്നത്. പ്രതിമാസം ₹ 1000 മൂല്യമുള്ള 14 ഒ ടി ടി സബ്‌സ്‌ക്രിപ്‌ഷനുകൾ അധിക ചെലവില്ലാതെ ഈ പ്രീപെയ്ഡ് പ്ലാനുകളിൽ ബണ്ടിൽ ചെയ്‌തിരിക്കുന്നു.

28 ദിവസത്തേക്ക് ₹ 398, 84 ദിവസത്തേക്ക് ₹1198 , 365 ദിവസത്തേക്ക് ₹4498 എന്നിങ്ങനെയാണ് പ്ലാനുകൾ.

ദേശീയ, അന്തർദേശീയ, പ്രാദേശിക ഉള്ളടക്കമുള്ള 14 ഒ ടി ടി ആപ്പുകൾ ഈ പ്ലാനുകളിൽ സൗജന്യമായി ലഭ്യമാകും. ജിയോസിനിമ പ്രീമിയം, ഡിസ്നി + ഹോട്ട്സ്റ്റാർ, സീ 5, സോണി ലിവ്, പ്രൈം വീഡിയോ (മൊബൈൽ), ലയൺസ്ഗേറ്റ് പ്ലേ, ഡിസ്‌കവറി +, ഡോക്യുബേ, സൺനെക്സ്റ്റ്, ഹോയിചോയ്, പ്ലാനറ്റ് മറാഠി, ചൗപാൽ, എപിക്ഓൺ, കാഞ്ച ലങ്ക എന്നിവയാണ് ലഭ്യമാകുന്ന ഒ ടി ടി ആപ്പുകൾ.
ഡിസംബർ 15 മുതൽ ഈ പ്ലാനുകൾ ലഭ്യമാകും.

ജിയോ ടി വി പ്രീമിയം പ്ലാനിന്റെ സവിശേഷതകൾ:
1 . പല ഒ ടി ടി സബ്‌സ്‌ക്രിപ്‌ഷനുകൾ പ്രത്യേകമായി വാങ്ങുന്നത്തിന്റെ ബുദ്ധിമുട്ടില്ല
2. ഒന്നിലധികം ലോഗിനുകൾ സൃഷ്‌ടിക്കേണ്ടതില്ല
3. എല്ലാ വ്യത്യസ്‌ത OTT ആപ്പുകളിൽ നിന്നുമുള്ള ഉള്ളടക്കം ഒരൊറ്റ ലക്ഷ്യസ്ഥാനത്ത് ആക്‌സസ് ചെയ്യാം
4. ഉള്ളടക്കം കണ്ടെത്തുന്നതിനുള്ള എളുപ്പവഴികൾ
5. വാർഷിക പ്ലാൻ റീചാർജിൽ സ്പെഷ്യൽ കസ്റ്റമർ കെയർ കൂടാതെ ഇ എം ഐ (EMI) സൗകര്യവും ലഭ്യമാണ്.

പ്രതി കുറ്റം സമ്മതിച്ചിരുന്നു,​ പിന്നെങ്ങനെ രക്ഷപ്പെട്ടു..?​ ഡിവൈഎഫ്ഐക്കാരനായ പ്രതിയെ രക്ഷിക്കാൻ സിപിഎം ഇടപെട്ടുവെന്ന് ഡീൻ കുര്യാക്കോസ്

pathram desk 2:
Related Post
Leave a Comment