പിണറായി സര്‍ക്കാര്‍ ആയിരം ജന്മമെടുത്താലും സുരേഷ് ഗോപിയുടെ രോമത്തില്‍ തൊടാൻ പോലും സാധിക്കില്ല

കോഴിക്കോട്: സുരേഷ് ഗോപിക്കെതിരായ കേസ് രാഷ്ട്രീയ സമ്മര്‍ദം കൊണ്ടുണ്ടായതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് പിണറായി സര്‍ക്കാര്‍ കെട്ടിച്ചമച്ചതാണ് കേസ് എന്ന് സുരേന്ദ്രന്‍ ആരോപിച്ചു. സുരേഷ് ഗോപിയുടെ ഒരു രോമത്തില്‍ സ്പര്‍ശിക്കാന്‍ പോലും പിണറായി വിജയന്‍ സര്‍ക്കാര്‍ ആയിരം ജന്മമെടുത്താലും സാധിക്കില്ലെന്ന് സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

മാധ്യമപ്രവര്‍ത്തകഎ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിയെ ചോദ്യം ചെയ്യലിനു ശേഷം നോട്ടീസ് നല്‍കി വിട്ടയച്ചതിനു പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം. നടക്കാവ് പൊലീസ് സ്റ്റേഷനില്‍ സുരേഷ് ഗോപിക്കൊപ്പം സുരേന്ദ്രനും മറ്റു നേതാക്കളും എത്തിയിരുന്നു.

കേരളത്തിലെ ഏറ്റവും മനുഷ്യസ്‌നേഹിയായിട്ടുള്ള ഒരു പൊതുപ്രവര്‍ത്തകനാണ് സുരേഷ് ഗോപി. അനീതിക്കും അഴിമതിക്കുമെതിരെ ശബ്ദിക്കാന്‍ തുടങ്ങിയപ്പോഴാണ് അദ്ദേഹത്തെ ഏതു നിലയ്ക്കും വേട്ടയാടുക എന്ന സമീപനം പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. സഹകരണ കൊള്ളയ്‌ക്കെതിരായി അദ്ദേഹം ഒരു പദയാത്രയുമായി രംഗത്തിറങ്ങിയപ്പോഴാണ് ഇത്രയും ക്രൂരമായ വേട്ടയാടല്‍ അദ്ദേഹത്തിനെതിരായി സര്‍ക്കാര്‍ നടത്തുന്നത്. അത് കേരളസമൂഹം അനുവദിക്കില്ല.

കേരളത്തിലെ സാധാരണ ജനങ്ങളെ അണിനിരത്തി ഈ രാഷ്ട്രീയ വേട്ടയെ നേരിടും. സുരേഷ് ഗോപി സര്‍ക്കാരിനെതിരെ പ്രതികരിക്കുമ്പോള്‍ അവര്‍ക്ക് പൊള്ളുന്നു എന്നത് കൊണ്ടാണ് ഇങ്ങനെയൊരു നടപടി. അത് അനുവദിക്കില്ല. അദ്ദേഹത്തിന്റെ വായടപ്പിക്കാനുള്ള ശ്രമമാണ്. സുരേഷ് ഗോപിയുടെ ഒരു രോമത്തില്‍ സ്പര്‍ശിക്കാന്‍ പോലും പിണറായി വിജയന്‍ സര്‍ക്കാര്‍ ആയിരം ജന്മമെടുത്താലും സാധിക്കില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ആവശ്യപ്പെടുമ്പോള്‍ ഹാജരാവണം; മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസിൽ സുരേഷ് ഗോപിയെ 2 മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു

വധശിക്ഷയില്‍ ഒപ്പുവെച്ച പേന ജഡ്ജി മേശയിൽ കുത്തി ഒടിച്ചു; ഇപ്പോഴും തുടരുന്ന രീതി

pathram desk 1:
Related Post
Leave a Comment