അജിയോഗ്രാം – 100 ഫാഷൻ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താൻ അജിയോയുടെ പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്-ഫോം

കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ലൈഫ്‌സ്റ്റൈൽ, ഫാഷൻ ഇ-കൊമേഴ്‌സ് സ്ഥാപനമായ അജിയോ പുതിയ ഇന്ററാക്ടിവ് ഇ-കൊമേഴ്‌സ് പാറ്ഫോമായ അജിയോഗ്രാം തുടങ്ങിയതായി പ്രഖ്യാപിച്ചു . അജിയോഗ്രാമിൽ ഇന്ത്യൻ ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ സ്റ്റാർട്ടപ്പുകളുടെ ഉൽപ്പന്നങ്ങൾ കമ്പനി ലഭ്യമാക്കും.നേരിട്ട് ഉപഭോക്താക്കളിലേക്ക് സേവനമെത്തിക്കുന്ന ( D2C) 100 ഫാഷൻ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താനും വിപുലീകരിക്കാനും പദ്ധതിയിടുന്നതായി കമ്പനി അറിയിച്ചു.

അടുത്ത വർഷത്തോടെ 200 എക്‌സ്‌ക്ലൂസീവ് ഇന്ത്യൻ ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ ഡി2സി ബ്രാൻഡുകൾ അജിയോഗ്രാമിൽ ഉൾപ്പെടുത്താനും കമ്പനി പദ്ധതിയിടുന്നു.കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇന്ത്യൻ ഡി2സി വിപ്ലവം നൂതനമായ നിരവധി ഫാഷൻ ബ്രാൻഡുകൾ നിർമ്മിച്ചതായി അജിയോ സിഇഒ വിനീത് നായർ പറഞ്ഞു. അജിയോഗ്രാം ഈ ബ്രാൻഡുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരും, അജിയോയുടെ തടസ്സമില്ലാത്ത ഷോപ്പിംഗ് അനുഭവം പ്രയോജനപ്പെടുത്തിക്കൊണ്ട് അവരുടെ വളർച്ചയെ ത്വരിതപ്പെടുത്താനും സഹായിക്കാനും സഹായിക്കും. രാജ്യത്തെ 100 ഫാഷൻ സ്റ്റാർട്ടപ്പുകളെ ശാക്തീകരിക്കാൻ അജിയോഗ്രാമിന് കഴിയുമെന്ന് ,” വിനീത് നായർ പ്രസ്താവനയിൽ പറഞ്ഞു.

“ഈ ബ്രാൻഡുകൾ സ്കെയിൽ ചെയ്യാൻ സഹായിക്കുന്നതിന് അജിയോ നിക്ഷേപിക്കുകയും എൻഡ്-ടു-എൻഡ് പിന്തുണ നൽകുകയും ചെയ്യും,”അദ്ദേഹം പറഞ്ഞു.

pathram desk 2:
Related Post
Leave a Comment