സ്വിഗ്ഗി വൺ ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുമായി ജിയോ

സ്വിഗ്ഗി വൺ ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷനോടുകൂടിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു റിലയൻസ് ജിയോ. പുതിയ ജിയോ-സ്വിഗ്ഗി ഫെസ്റ്റീവ് പ്രീപെയ്ഡ് പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുമ്പോൾ ജിയോ ഉപയോക്താക്കൾക്ക് 3 മാസത്തെ സ്വിഗ്ഗി വൺ ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും.

ഈ റീചാർജ് വഴി, ജിയോ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഭക്ഷണം, പലചരക്ക്, മറ്റ് വിഭാഗങ്ങൾ എന്നിവയിലുടനീളം സ്വിഗ്ഗിയുടെ സൗജന്യ ഡെലിവറി ലഭിക്കും, ഒപ്പം തടസ്സമില്ലാത്ത കണക്റ്റിവിറ്റി ആസ്വദിക്കാനും കഴിയും. 866 രൂപയുടെ ജിയോ-സ്വിഗ്ഗി പ്ലാനിലൂടെ ഉപഭോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോൾ, അൺലിമിറ്റഡ് 5ജി ഡാറ്റ എന്നിവ 84 ദിവസത്തേക്ക് ലഭിക്കും.

കൂടാതെ, 3 മാസത്തെ സ്വിഗ്ഗി വൺ ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും. ഇതിൽ 149 രൂപയ്ക്ക് മുകളിലുള്ള 10 ഭക്ഷണ ഓർഡറുകൾക്ക് സൗജന്യ ഹോം ഡെലിവറി, 199 രൂപയ്ക്ക് മുകളിലുള്ള 10 ഇൻസ്റ്റാമാർട്ട് ഓർഡറുകൾക്ക് സൗജന്യ ഹോം ഡെലിവറി, ഭക്ഷണ ഇൻസ്റ്റാമാർട്ട് ഓർഡറുകൾക്ക് സർജ് ഫീ ഒഴിവാക്കൽ,
സാധാരണ ഓഫറുകൾക്ക് പുറമെ 20,000ലധികം റെസ്റ്റോറന്റുകളിൽ 30% വരെ അധിക കിഴിവുകൾ,
60 രൂപയ്ക്ക് മുകളിലുള്ള ജീനി ഡെലിവറികൾക്ക് 10% കിഴിവ് എന്നിവ ഉൾപ്പെടുന്നു.

ഉദ്ഘാടന ഉത്സവ സീസൺ ഓഫർ എന്ന നിലയിൽ, ജിയോ-സ്വിഗ്ഗി ബണ്ടിൽഡ് പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് അവരുടെ മൈജിയോ അക്കൗണ്ടിലേക്ക് 50 രൂപ ക്യാഷ്ബാക്കും ജിയോ വാഗ്ദാനം ചെയ്യുന്നു. ടെലികോം പ്രീപെയ്ഡ് പ്ലാനിലൂടെ സ്വിഗ്ഗി സബ്‌സ്‌ക്രിപ്‌ഷൻ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നത് ഇതാദ്യമാണ്.

pathram desk 2:
Related Post
Leave a Comment