കൊച്ചി: റിലീസ് ചെയ്ത ഉടൻ സിനിമയെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഫേസ്ബുക്കും യുട്യൂബും ഉൾപ്പെടെ 9 പേർക്കെതിരേ കേസെടുത്തു. സിനിമ റിവ്യൂ ബോംബിങ്ങില്‍ ആദ്യ കേസാണ് കൊച്ചി സിറ്റി പൊലീസ് റജിസ്റ്റർ ചെയ്തത്. ‘റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിലാണ് നടപടി. സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഒൻപത് പേർക്കെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തത്. സമൂഹമാധ്യമങ്ങളായ യുട്യൂബും ഫെയ്സ്ബുക്കും പ്രതിപ്പട്ടികയിലുണ്ട്. സിനിമ റിലീസ് ചെയ്യുന്നതിനു പിന്നാലെ നിരവധി അക്കൗണ്ടുകളിലൂടെ സിനിമയ്ക്കെതിരെ നെഗറ്റിവ് കമന്റുകളും മറ്റും പോസ്റ്റ് ചെയ്ത് സിനിമയെ മോശമാക്കി ചിത്രീകരിക്കുന്നതിനെയാണ് റിവ്യൂ ബോംബിങ് എന്നു പറയുന്നത്.
ഭീഷണിപ്പെടുത്തി നെഗറ്റീവ് റിവ്യൂ ഉണ്ടാക്കുന്നവർക്കെതിരേ കേസെടുക്കും;
റിലീസ് ചെയ്ത ഉടൻതന്നെ പുതിയ സിനിമകളെക്കുറിച്ച് നടത്തുന്നത് റിവ്യൂ ബോംബിങ്ങാണെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ‘ആരോമലിന്‍റെ ആദ്യത്തെ പ്രണയം’ എന്ന ചിത്രത്തിന്‍റെ സംവിധായകൻ മുബീൻ റൗഫ് നൽകിയ ഹർജിയിലാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയത്. റിപ്പോര്‍ട്ട് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഇത്തരം പ്രവണത നിയന്ത്രിക്കാന്‍ സ്വീകരിക്കാവുന്ന നടപടികള്‍ വിശദീകരിക്കാന്‍ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയിരുന്നു.
തണുപ്പ് കാലം വരുന്നു, ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ…
റിവ്യൂ നൽകി സിനിമയെ തകർക്കാൻ ശ്രമിക്കുന്നതായി സിനിമാക്കാരുടെ പരാതി ലഭിച്ചാല്‍ പൊലീസ് നടപടിയെടുക്കുമെന്നും പരാതിക്കാരുടെ വിവരങ്ങള്‍ രഹസ്യമായി വയ്ക്കുമെന്നും കോടതി അറിയിച്ചിരുന്നു. ഈ സാഹചര്യത്തില‍് ഡിജിപിയെ ഹൈക്കോടതി കേസിൽ കക്ഷി ചേർക്കുകയും ചെയ്തു.
Leave a Comment