പുലിമുരുകന്‍ റിലീസ് ചെയ്തിട്ട് ഏഴ് വര്‍ഷം പിന്നിടുമ്പോള്‍ സിനിമില്‍ നിന്ന ്ഒഴിവാക്കിയ രംഗങ്ങളുടെ ഒരു മേക്കിങ് വിഡിയോ പങ്കുവച്ച് നിര്‍മാതാവ്

മലയാളത്തിന്റെ ആദ്യ നൂറ് കോടി ചിത്രം പുലിമുരുകന്‍ റിലീസ് ചെയ്തിട്ട് ഏഴ് വര്‍ഷം പിന്നിടുമ്പോള്‍ സിനിമയുടെ ഒരു മേക്കിങ് വിഡിയോ പങ്കുവച്ച് നിര്‍മാതാവ്. സിനിമയില്‍ ഇതുവരെ കാണാത്ത രംഗങ്ങളാണ് മേക്കിങ് വിഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മോഹന്‍ലാലും സംഘവും ശബരിമലയ്ക്ക് പോകുന്ന രംഗങ്ങള്‍ ഉള്‍പ്പടെ ഉള്ളവ ഷൂട്ട് ചെയ്യുന്നത് വിഡിയോയില്‍ കാണാം. മോഹന്‍ലാലിന്റെ മീശപിരിയാണ് വിഡിയോയുടെ ആകര്‍ഷണം.

2016 ഒക്ടോബര്‍ 7ന് ആയിരുന്നു വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ റിലീസ് ചെയ്തത്. കമാലിനി മുഖര്‍ജി, ജഗപതി ബാബു, നോബി, ലാല്‍, വിനു മോഹന്‍, നമിത, സുരാജ് വെഞ്ഞാറമൂട്, ബാല, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരന്നിരുന്നു.

അതേസമയം, ജീത്തു ജോസഫിന്റെ ‘നേര്’ ആണ് മോഹന്‍ലാലിന്റേതായി റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രം. ക്രിസ്മസ് റിലീസ് ആയി നേര് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍ ജനുവരി 26നും റിലീസ് ചെയ്യും.

pathram desk 1:
Related Post
Leave a Comment