ആക്ഷൻ മാസ്സ് എന്റർടെയിനർ സിനിമകൾക്ക് പേര് കേട്ട സംവിധായകനായ പുരി ജഗന്നാഥ് രാം പൊതിനെനിയുമായി ഒന്നിക്കുന്ന ‘ഡബിൾ ഐ സ്മാർട്’ മാസ്സ് ആക്ഷൻ സിനിമ പ്രേമികൾക്ക് പുതിയൊരു ദൃശ്യവിസ്മയം സമ്മാനിക്കാൻ ഒരുങ്ങുകയാണ്. ബിഗ് ബഡ്ജറ്റ് എന്റർടെയിനറായ ചിത്രത്തിന്റെ ഷൂട്ടിങ്ങ് വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്.
ഒരു പവർഫുൾ പോസ്റ്ററോട് കൂടിയാണ് ടീം ഡബിൾ ഐ സ്മാർട് പുരി ജഗന്നാഥിന് പിറന്നാൾ ആശംസകൾ നേർന്നത്. നായകൻ രാമും വില്ലൻ സഞ്ജയ് ദത്തും ഒരുമിച്ചുള്ള പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ഡബിൾ ബാരൽ തോക്കുകളുടെ അകമ്പടിയോടെയാണ് ഇരുവരും പോസ്റ്ററിൽ കാണുന്നത്. രാമും സഞ്ജയ് ദത്തും സെറ്റിലിഷ് ഗെറ്റപ്പിലാണ് എത്തുന്നത്.
ഐ സ്മാർട് ശങ്കറിന്റെ സീക്വൽ ആയിട്ടാണ് ഡബിൾ ഐ സ്മാർട്ട് എത്തുന്നത്. പുരി കണക്ട്സിന്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ഹോളിവുഡ് ഛായാഗ്രാഹകൻ ഗിയാനി ഗിയനെല്ലിയാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നത്. തെലുഗ്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷാകളിൽ മാർച്ച് 8, 2024 മഹാ ശിവരാത്രി നാളിൽ ചിത്രം പ്രദർശനത്തിനെത്തും. പി ആർ ഒ – ശബരി
Leave a Comment