ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ സമയത്തിൽ മാറ്റം

ആലപ്പുഴ: ആലപ്പുഴയിൽ നിന്നു കണ്ണൂരിലേക്കുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ സമയക്രമത്തിൽ മാറ്റം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിൽ നിന്നു പുറപ്പെട്ടു കണ്ണൂരിലെത്തുന്ന 16307 ട്രെയിനിന്റെ സമയമാണ് മാറുന്നത്. നാളെ മുതൽ ഒരു മണിക്കൂർ വൈകിയായിരിക്കും ആലപ്പുഴയിൽ നിന്നു ട്രെയിൻ പുറപ്പെടുക.

3.50നാണ് ട്രെയിൻ ആലപ്പുഴയിൽ നിന്നു ഇനി യാത്ര തുടങ്ങുക. എറണാകുളത്ത് 5.20ന് എത്തും. തൃശൂരിൽ 7.05നും ഷൊർണൂരിൽ 7.47നും കോഴിക്കോട് 9.25നുമാണ് പുതിയ സമയം. കണ്ണൂരിൽ 12.05നാണ് ട്രെയിൻ എത്തുക. കണ്ണൂരിൽ നിന്നു രാവിലെ പുറപ്പെടുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ സമയത്തിൽ മാറ്റമില്ല.

pathram desk 1:
Related Post
Leave a Comment