മോഹൻലാലിന്റെ ബി​ഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ വരുന്നൂ; ഏക്താ കപൂർ നിർമാണം

മോഹൻലാൽ നായകനാവുന്ന ബി​ഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം വരുന്നു. വൃഷഭ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്താ കപൂറാണ്. ഔദ്യോ​ഗിക സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെ ഏക്തയാണ് ഈ വിവരം അറിയിച്ചത്. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളും അവർ പോസ്റ്റ് ചെയ്തു.

ബാലാജി ടെലിഫിലിംസിന്റെ ആദ്യ പാൻ ഇന്ത്യൻ ചുവടുവെപ്പാണ് വൃഷഭ. വൈകാരികതയ്ക്കും വി.എഫ്.എക്സിനും ആക്ഷനും പ്രാധാന്യമുള്ളതായിരിക്കും ചിത്രമെന്ന് ഏക്ത ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു. മലയാളത്തിലും തെലുങ്കിലും ഒരേസമയം ചിത്രീകരണം നടക്കും. തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ മൊഴിമാറിയും ചിത്രമെത്തും.

പൊ​ഗരു, റന്ന തുടങ്ങിയ കന്നഡ ചിത്രങ്ങളൊരുക്കിയ നന്ദ കിഷോറാണ് വൃഷഭയുടെ സംവിധായകൻ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അടുത്തമാസം അവസാനത്തോടെ ആരംഭിക്കും. കണക്റ്റ് മീഡിയ, എ.വി.എസ് സ്റ്റുഡിയോസ് എന്നിവരും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളാണ്. ചിത്രത്തിലെ മറ്റുതാരങ്ങളേക്കുറിച്ചോ അണിയറപ്രവർത്തകരേക്കുറിച്ചോ ഉള്ള വിവരങ്ങൾ നിർമാതാക്കൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ട വാലിബൻ, ജീത്തു ജോസഫിന്റെ റാം, പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാൻ എന്നിവയാണ് മോഹൻലാലിന്റേതായി വരാനിരിക്കുന്ന ചിത്രങ്ങൾ.

pathram:
Related Post
Leave a Comment