കിംഗ് ഓഫ് കൊത്തയുടെ മോസ്റ്റ് ആന്റിസിപ്പേറ്റഡ് ടീസർ നാളെ പ്രേക്ഷകരിലേക്ക്

കൊത്തയിലെ രാജാവിനെയും സംഘാങ്ങളേയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയതിനു പിന്നാലെ നാളെ അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ടീസർ വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്യും. ഒരു ദിവസമല്ല ഒരാഴ്ച വരെ ആസ്വദിക്കാൻ പറ്റുന്ന ടീസറായിരിക്കും കിംഗ് ഓഫ് കൊത്തയിലേതായി പുറത്തു വരുന്നതെന്ന് നിർമ്മാതാക്കൾ ട്വീറ്റ് ചെയ്തിരുന്നു. ദുൽഖറിന്റെ കരിയറിലെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന അഭിനയ പാടവം സമ്മാനിക്കുന്ന ചിത്രം ഇതര അഭിനേതാക്കളുടെ ഗംഭീര പ്രകടനവും സാങ്കേതിക പ്രവർത്തകരുടെ മിന്നുന്ന പ്രകടനത്തിനും സാക്ഷ്യം വഹിക്കുന്ന മാസ്സ് ചിത്രമാണ്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തെലുഗ് ടീസർ മഹേഷ്ബാബുവും തമിഴ് ടീസർ ചിമ്പുവും കന്നഡ ടീസർ രക്ഷിത് ഷെട്ടിയും റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ബിഗ് ബഡ്ജറ്റ് ചിത്രം കിംഗ് ഓഫ് കൊത്തയുടെ നിർമ്മാണം സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസുമാണ്.

കിംഗ് ഓഫ് കൊത്തയുടെ അണിയറപ്രവർത്തകർ ഇവരാണ് : സംവിധാനം : അഭിലാഷ് ജോഷി , ജേക്സ് ബിജോയ് ,ഷാൻ റഹ്മാൻ എന്നിവരാണ് സം​ഗീതസംവിധാനം നിർവഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരം​ഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിമീഷ് രവി നിർവഹിക്കുന്നു. സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ, സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, വിതരണം : വെഫേറർ ഫിലിംസ്, പി ആർ ഓ പ്രതീഷ് ശേഖർ.

pathram desk 1:
Related Post
Leave a Comment