വി മെഗാ പിക്‌ചേഴ്‌സ് അഭിഷേക് അഗർവാൾ ആർട്‌സുമായി സഹകരിക്കുന്നു; ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ

രാം ചരൺ അടുത്തിടെ തന്റെ പ്രൊഡക്ഷൻ ബാനർ ‘വി മെഗാ പിക്‌ചേഴ്‌സ്’ പ്രഖ്യാപിച്ചിരുന്നു. സുഹൃത്ത് വിക്രം റെഡ്ഡിയുടെ യുവി ക്രിയേഷൻസുമായി സഹകരിച്ചായിരുന്നു പുതിയ ബാനർ പ്രഖ്യാപിച്ചത്. കഴിവുള്ള പുതിയ പ്രതിഭകളെ മുന്നോട്ട് കൊണ്ട് വരുന്നതിന്റെ ഭാഗമായി വി മെഗാ പിക്‌ചേഴ്‌സ് കശ്മീർ ഫയൽഡ്, കാർത്തികേയ 2 തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ നൽകിയ അഭിഷേക് അഗർവാൾ ആർട്‌സുമായി സഹകരിക്കുന്നു.

അഭിഷേക് അഗർവാളിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ ബാനർ വമ്പൻ പ്രോജക്ടുകൾ അണിയറയിൽ ഒരുക്കുകയാണ്. ‘വി മെഗാ പിക്ചേഴ്സുമായി’ സഹകരിക്കുമ്പോൾ പ്രേക്ഷകർക്ക് ഏറ്റവും മികച്ച സിനിമാനുഭവം നൽകുക എന്നതാണ് ലക്‌ഷ്യം. പാൻ ഇന്ത്യൻ ലെവലിൽ പുതിയ നായകനെയും നവാഗത സംവിധായകനെയും അണിനിരത്തി ആദ്യ ചിത്രം ഒരുക്കുകയാണ് പ്രൊഡക്ഷൻ ഹൗസസ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.

വി മെഗാ പിക്‌ചേഴ്‌സിന്റെയും അഭിഷേക് അഗർവാൾ ആർട്‌സിന്റെയും പ്രോജക്റ്റിന്റെ ഔപചാരിക പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ ഈ സഹകരണം സിനിമ മേഖലയിൽ വൻ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നുറപ്പ്.
പി.ആർ.ഒ- ശബരി

pathram desk 1:
Related Post
Leave a Comment