അരുൺ വിജയ് ചിത്രം ‘മിഷൻ ചാപ്പ്റ്റർ 1’ സ്വന്തമാക്കി ലൈക്ക പ്രൊഡക്ഷൻസ്‌ സുബാസ്കരൻ

തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന ബ്രഹ്മാണ്ഡ പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് സുബാസ്കരൻ മറ്റൊരു രാജകീയ വരവ് അറിയിച്ചിരിക്കുകയാണ്. മികച്ച കഥകൾ കണ്ടുപിടിച്ച് പ്രേക്ഷകരിലേക്ക് എത്തിക്കുകയും നിർമിക്കുകയും ചെയ്യുന്ന ലൈക്ക പ്രൊഡക്ഷൻസ് സുബാസ്കരൻ ഇത്തവണ ഒന്നിക്കുന്നത് തമിഴ് സൂപ്പർസ്റ്റാർ അരുൺ വിജയുടെ ‘മിഷൻ ചാപ്റ്റർ 1’ന് വേണ്ടിയാണ്. എം രാജശേഖർ , എസ് സ്വാതി എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

ലോകം സംസാരിച്ച ബ്രഹ്മാണ്ഡ ചിത്രങ്ങളായ ‘2.0’, ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രങ്ങൾ നിർമിച്ച ലൈക്ക പ്രൊഡക്ഷൻസ് ടീം ‘മിഷൻ ചാപ്റ്റർ 1’ കാണുകയും എല്ലാ അതിർത്തികൾക്കുമപ്പുറം സംസാരിക്കാനുള്ള വിഷയം ചിത്രത്തിൽ ഉള്ളതായി വിലയിരുത്തുകയും ചെയ്തിരുന്നു. അതിനാൽ തന്നെ 4 ഭാഷകളിൽ ചിത്രം റിലീസ് ചെയ്യണമെന്ന് തീരുമാനിക്കപ്പെടുകയായിരുന്നു. ചിത്രത്തിന്റെ ട്രെയിലർ, ഓഡിയോ, തീയേറ്റർ റിലീസ് സംബന്ധിച്ചുള്ളക് ഔദ്യോഗിക വിവരങ്ങൾ ഉടൻ പുറത്ത് വരും.

നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ വിജയ് തന്നെയാണ് ‘മിഷൻ ചാപ്റ്റർ 1’ ഒരുക്കിയിരിക്കുന്നത്. ചെന്നൈയിലും ലണ്ടനിലുമായി വെറും 70 ദിവസങ്ങൾ കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് അവസാനിച്ചത്. നിരവധി താരങ്ങളും മികച്ച അണിയറപ്രവർത്തകരുമാണ് ചിത്രത്തിന് വേണ്ടി ഒരുമിക്കുന്നത്.

കുറച്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം എമി ജാക്സൻ എത്തുകയാണ്. ഒരു ജയിൽ ഗാർഡ് വേഷത്തിലാണ് എമി എത്തുന്നത്. മലയാളികളുടെ പ്രിയപ്പെട്ട താരം നിമിഷ സജയൻ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. ജി വി പ്രകാശ് കുമാറിന്റെ മ്യുസിക്ക് മറ്റൊരു പ്രധാന ആകർഷണതയായി മാറുന്നുണ്ട്.

ചെലവേറിയ ഒരു ജയിൽ സെറ്റ് ചെന്നൈയിലായി നിർമിച്ചിരുന്നു. ലണ്ടൻ ജയിലിനെ ഓർമിപ്പിക്കുന്ന തരത്തിൽ നിർമിച്ചിരുന്ന ഈ സെറ്റിൽ വമ്പൻ ആക്ഷൻ രംഗങ്ങൾ സ്റ്റണ്ട് സിൽവ ഒരുക്കിയിരുന്നു. ശ്വാസം അടക്കി പിടിച്ച് കാണേണ്ട ആക്ഷൻ രംഗങ്ങൾ ഒരുക്കി പ്രേക്ഷകനെ സീറ്റിന്റെ അറ്റത്ത് ഇരുത്തുന്ന രംഗങ്ങൾ ചിത്രത്തിൽ പ്രതീക്ഷിക്കാം. അരുൺ വിജയ്‌ എന്ന താരത്തിന്റെ മറ്റൊരു ഗംഭീര വേഷം തന്നെയാവും ‘മിഷൻ ചാപ്റ്റർ 1’ ൽ കാണാൻ സാധിക്കുന്നത്.

അഭി ഹസൻ, ഭരത് ബോപ്പണ്ണ, ബേബി ഇയാൽ, വിരാജ് എസ്, ജേസൻ ഷാ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ലൈക്ക പ്രൊഡക്ഷൻ ഹെഡ് – ജികെഎം തമിഴ് കുമാരൻ
നിർമാണം – സുബാസ്കരൻ, എം രാജശേഖർ , എസ് സ്വാതി
സഹ നിർമാണം – സൂര്യ വംശീ പ്രസാദ് കൊത്ത, ജീവൻ കൊത്ത
മ്യുസിക് – ജി വി പ്രകാശ് കുമാർ
കഥ, തിരക്കഥ – എ മഹാദേവ്
സംഭാഷണം – വിജയ്
ഛായാഗ്രഹണം – സന്ദീപ് കെ വിജയ്
എഡിറ്റർ – ആന്റണി , ആക്ഷൻ – സ്റ്റണ്ട് സിൽവ , കലാ സംവിധാനം – ശരവണൻ വസന്ത് , വസ്ത്രാലങ്കാരം – രുചി മുനോത്, മേക്കപ്പ് – പട്ടണം റഷീദ്‌, പിആർ ഒ – ശബരി

pathram desk 1:
Related Post
Leave a Comment