‘അഭിനന്ദനങ്ങള്‍ സഹോദരാ’; മെസ്സിക്ക് ആശംസകളുമായി നെയ്മര്‍

ദോഹ: വിശ്വകിരീടം നേടിയ അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സിയെ അഭിനന്ദിച്ച് ബ്രസീല്‍ സൂപ്പര്‍താരവും പിഎസ്ജിയിലെ സഹതാരവുമായ നെയ്മര്‍. ‘അഭിനന്ദനങ്ങള്‍ സഹോദരാ’ എന്ന് നെയ്മര്‍ ട്വിറ്ററില്‍ കുറിച്ചു. സ്പാനിഷ് ഭാഷയിലുള്ള അഭിനന്ദനത്തിനൊപ്പം ഗോള്‍ഡന്‍ ബോളുമായി ലോകകപ്പിനെ തലോടുന്ന മെസ്സിയുടെ ഫോട്ടോയും നെയ്മര്‍ പങ്കുവെച്ചിട്ടുണ്ട്.

ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ ഉജ്ജ്വലമായ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മറികടന്ന് (4-2) അര്‍ജന്റീന മൂന്നാം ലോകകിരീടം സ്വന്തമാക്കിയത്. നിശ്ചിതസമയത്തും (2-2) അധികസമയത്തും (3-3) തുല്യത പാലിച്ചതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കു നീണ്ടത്. 1978, 1986 ലോകകപ്പുകള്‍ നേടിയ അര്‍ജന്റീന 36 വര്‍ഷത്തിനു ശേഷമാണ് വീണ്ടും ജേതാക്കളാവുന്നത്. 2002-ല്‍ ബ്രസീലിനുശേഷം ഒരു ലാറ്റിനമേരിക്കന്‍ രാജ്യം ലോകകപ്പുയര്‍ത്തുന്നത് ആദ്യം.

മത്സരത്തില്‍ ഇരട്ടഗോളുമായി മെസ്സി നിറഞ്ഞാടി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം മെസ്സി നേടി. പിന്നാലെ ലോകജേതാക്കളായ ജേഴ്സിയില്‍ തുടരണമെന്നും അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നില്ലെന്നും മെസ്സി മാധ്യമങ്ങളോട് പറഞ്ഞു. വര്‍ഷങ്ങളായി മുന്നില്‍ കണ്ട സ്വപ്നം. വിശ്വസിക്കാനാകുന്നില്ല. മെസ്സി പറഞ്ഞു. ദൈവം എനിക്ക് ഈ വിജയം സമ്മാനിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊല്ലത്ത്‌ ലോകകപ്പ് വിജയാഘോഷത്തിനിടെ 17-കാരന്‍ മരിച്ചു

pathram:
Related Post
Leave a Comment