അറിഞ്ഞോ വാട്‌സാപ്പില്‍ പുതിയ ഫീച്ചര്‍ ..ഇത് പൊളിക്കും

വാട്ട്‌സ്ആപ്പ് ഇനി വേറെ ലെവലാകും. സ്റ്റാറ്റസ് അപ്‌ഡേറ്റിനെ വേറെ ലെവലിലേക്ക് ഉയര്‍ത്താനൊരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്. ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്ട്‌സ്ആപ്പിന്റെ ഏറ്റവും ജനകീയമായ ഫീച്ചറാണ് സ്റ്റാറ്റസ് അപ്‌ഡേറ്റ്. നിലവില്‍ ടെക്സ്റ്റുകളും ചിത്രങ്ങളും 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകളുമാണ് സ്റ്റാറ്റസായി ഉപയോഗിക്കാന്‍ കഴിയുക.

ഇതിനൊപ്പം വോയിസ് നോട്ട് കൂടി സ്റ്റാറ്റസായി വെക്കാന്‍ കഴിയുന്ന പുതിയ ഫീച്ചറാണ് പുതിയ അപ്‌ഡേറ്റില്‍ അവതരിപ്പിക്കുന്നത്. WaBetaInfo എന്ന വെബ്‌സൈറ്റാണ് പുതിയ ഫീച്ചറിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

30 സെക്കന്റ് ദൈര്‍ഘ്യമുള്ള വോയിസ് നോട്ടുകളാണ് സ്റ്റാറ്റസായി പങ്കുവയ്ക്കാന്‍ കഴിയുക. ഉപഭോക്താവ് തെരഞ്ഞെടുക്കുന്ന കോണ്‍ടാക്റ്റുകളുമായി മാത്രമേ വോയിസ് സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ പങ്കുവയ്ക്കാന്‍ സാധിക്കൂ. ഇതിനായി െ്രെപവസി സെറ്റിങ്‌സില്‍ കയറി ആവശ്യമായ കോണ്‍ടാക്റ്റുകള്‍ തെരഞ്ഞെടുക്കാം.
ഐ.ഒ.എസ് ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. പരീക്ഷണഘട്ടത്തിലായതിനാല്‍ എല്ലാ ഉപഭോക്താക്കള്‍ക്കും വോയിസ് നോട്ട് ഫീച്ചര്‍ സ്റ്റാറ്റസ് ഫീച്ചര്‍ ലഭ്യമല്ല. എന്നാല്‍ സമീപഭാവിയില്‍ തന്നെ ഈ ഫീച്ചര്‍ എല്ലാ ഉപഭോക്താക്കളിലേക്കും എത്തും.

അതേസമയം വാട്ട്‌സ്ആപ്പിന്റെ ഡെസ്‌ക്ടോപ്പ് പതിപ്പില്‍ ഫോണ്‍ കോള്‍ ചെയ്യാനുള്ള ഫീച്ചര്‍ ഉടനെത്തുമെന്നാണ് വിവരം. നിലവില്‍ ഡെസ്‌ക്ടോപ്പ് ബീറ്റാ പതിപ്പിലാണ് കോള്‍ സംവിധാനം ലഭിക്കുന്നത്. വൈകാതെ തന്നെ എല്ലാ ഉപഭോക്താക്കള്‍ക്കും ഡെസ്‌ക്ടോപ്പ് പതിപ്പില്‍ ഫോണ്‍ വിളിക്കാനുള്ള സൗകര്യം ലഭ്യമാകും.

pathram:
Leave a Comment