ഇഷ അംബാനിയ്ക്കും ആനന്ദ് പിരാമലിനും ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നു

മുംബൈ: ഇഷ അംബാനി-ആനന്ദ് പിരാമല്‍ ദമ്പതിമാര്‍ക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നു. നവംബര്‍ 19-നാണ് ഒരു പെണ്‍കുഞ്ഞിനും ഒരു ആണ്‍കുഞ്ഞിനും ഇഷ ജന്മം നല്‍കിയതെന്ന് കുടുംബം അറിയിച്ചു. ആദിയ, കൃഷ്ണ എന്നിങ്ങനെയാണ് കുഞ്ഞുങ്ങള്‍ക്ക് പേരു നല്‍കിയിരിക്കുന്നത്.

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകളാണ് ഇഷ. പ്രമുഖ വ്യവസായി അജയ് പിരാമലിന്റെയും സ്വാതിയുടെയും മകനാണ് ആനന്ദ്. 2018-ലാണ് ഇഷയും ആനന്ദും വിവാഹിതരായത്. രാഷ്ട്രീയ-വ്യവസായ-സിനിമാ മേഖലയില്‍നിന്നുള്ള നിരവധി പ്രമുഖര്‍ ഇവരുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.

pathram:
Related Post
Leave a Comment