ഫ്രാന്‍സിന് വീണ്ടും തിച്ചടി; സ്‌ട്രൈക്കര്‍ ക്രിസ്റ്റഫര്‍ എന്‍കുന്‍കുവും ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്

പാരിസ്: നിലവിലുള്ള ചാംപ്യന്‍മാരായ ഫ്രാന്‍സിനെ പരുക്ക് വിടുന്ന മട്ടില്ല! സ്‌െ്രെടക്കര്‍ ക്രിസ്റ്റഫര്‍ എന്‍കുന്‍കുവാണ് ഒടുവില്‍ പരുക്കു മൂലം ലോകകപ്പ് ടീമില്‍നിന്നു പുറത്തായത്. പകരം കോളോ മുവാനിയെ ഉള്‍പ്പെടുത്തി. മധ്യനിരയിലെ കരുത്തന്മാരായ പോള്‍ പോഗ്ബയ്ക്കും എന്‍ഗോളോ കാന്റെയ്ക്കും പരുക്കേറ്റതിന്റെ തിരിച്ചടിയില്‍ നിന്നു കരകയറും മുന്‍പാണ് മുന്‍നിരയിലെ പ്രതീക്ഷാ താരങ്ങളിലൊരാളായ എന്‍കുന്‍കുവിനെയും ഫ്രാന്‍സിനു നഷ്ടപ്പെട്ടത്.

സാദിയോ മാനെയ്ക്ക് ആദ്യ മത്സരങ്ങള്‍ നഷ്ടമായേക്കും

ഡാക്കര്‍ (സെനഗല്‍): വലതുകാലിനു പരുക്കേറ്റ സൂപ്പര്‍ സ്‌ട്രൈക്കര്‍ സാദിയോ മാനെയ്ക്ക് ലോകകപ്പില്‍ സെനഗലിന്റെ ആദ്യ മത്സരങ്ങള്‍ നഷ്ടമായേക്കും. ബയണ്‍ മ്യൂണിക്കിനു വേണ്ടി കളിക്കുന്ന താരത്തെ പരുക്കേറ്റിട്ടും കോച്ച് അലിയു സിസ്സെ 26 അംഗ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. 21ന് നെതര്‍ലന്‍ഡ്‌സിനെതിരെയുള്ള കളിയില്‍ മാനെ കളിക്കുന്ന കാര്യം സംശയമാണ്. ഗ്രൂപ്പ് എയില്‍ 25ന് ഖത്തറിനെതിരെയും 29ന് ഇക്വഡോറിനെതിരെയുമാണ് ടീമിന്റെ മറ്റു കളികള്‍.

കാത്തിരിക്കുന്നത് പെണ്‍ക്കുഞ്ഞിനായി….മെസി മനസ്സ് തുറക്കുന്നു

pathram:
Related Post
Leave a Comment