പ്രധാനമന്ത്രി ഉത്തരാഖണ്ഡിൽ; ഗൗരികുണ്ഡ് – കേദാർനാഥ് റോപ്പ്‌വേയ്ക്ക് തറക്കല്ലിട്ടു

ദെഹ്രാദൂൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കേദാർനാഥിലെത്തി. ഗൗരികുണ്ഡ് – കേദാർനാഥ് റോപ് വേയുടെ തറക്കല്ലിടൽ കർമത്തിനാണ് പ്രധാനമന്ത്രിയെത്തിയെത്. കൂടാതെ കേദാർനാഥ്, ബദ്രീനാഥ് തീർഥാടന കേന്ദ്രങ്ങളിലെത്തി പ്രാർഥനയും നടത്തി.

ഗൗരികുണ്ഡ് മുതൽ കേദാർനാഥ് വരെ ഏകദേശം പത്ത് കിലോമീറ്റർ നീളത്തിലുള്ള കാർ കേബിൾ പ്രോജക്ടിന്റെ ശിലാസ്ഥാപനമാണ് പ്രധാനമന്ത്രി നടത്തിയത്. 3,400-ലധികം കോടിയാണ് പദ്ധതിച്ചെലവ്. കാർ കേബിൾ പദ്ധതി യാഥാർഥ്യമാകുന്നതോടെ തീർഥാടകർക്ക് ഗൗരീകുണ്ഡിൽനിൽനിന്ന് അര മണിക്കൂർ കൊണ്ട് കേദാർനാഥിലെത്താനാവും.

വിവിധ വികസന പദ്ധതികളുടെ പരിശോധനയ്ക്കും പുതിയ പദ്ധതികളുടെ ശിലാസ്ഥാപനങ്ങൾക്കുമായി രണ്ടു ദിവസം പ്രധാനമന്ത്രി ഉത്തരാഖണ്ഡിലുണ്ടാകും. പ്രധാനമന്ത്രിയായ ശേഷം ഇത് ആറാം തവണയാണ് നരേന്ദ്ര മോദി സംസ്ഥാനത്തെത്തുന്നത്. രണ്ടുതവണ കേദാർനാഥ് സന്ദർശിച്ചു.

pathram desk 1:
Related Post
Leave a Comment